Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശില്‍ പാര്‍ലമെന്റ് അംഗം വെടിയേറ്റ് മരിച്ചു

ബംഗ്ലാദേശില്‍ പാര്‍ലമെന്റ് അംഗം വെടിയേറ്റുമരിച്ചു. ഭരണകക്ഷിയായ അവാമി ലീഗിലെ എം പി മഞ്ജുറുള്‍ ഇസ്ലാമിനെയാണ് വീട്ടിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെച്ചു Bangladesh, Parliament, shot dead, World, Crime, Police, Investigates, Politics,
ധാക്ക: (www.kvartha.com 01.01.2017) ബംഗ്ലാദേശില്‍ പാര്‍ലമെന്റ് അംഗം വെടിയേറ്റുമരിച്ചു. ഭരണകക്ഷിയായ അവാമി ലീഗിലെ എം പി മന്‍സുറുല്‍ ഇസ്ലാമിനെയാണ് വീട്ടിലെത്തിയ മൂന്നംഗ അക്രമി സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. ഗായിബന്ധാ ജില്ലയിലാണ് സംഭവം.


അഞ്ചു തവണ അക്രമി സംഘം മന്‍സുറുലിന് നേരെ വെടിയുതിര്‍ത്തു. വീട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഉടന്‍തന്നെ റംഗ്പൂരിലെ ബിമല്‍ചന്ദ്ര റോയി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗായിബന്ധ1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് മഞ്ജുറുള്‍.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. കൂടുതല്‍ പോലീസിനെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. 2015 ഒക്ടോബര്‍ രണ്ടിന് 10 വയസുകാരന് നേരെ വെടിയുതിര്‍ത്ത കേസില്‍ മന്‍സുറുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Keywords: Bangladesh, Parliament, shot dead, World, Crime, Police, Investigates, Politics, Bangladesh Awami League MP Liton shot dead at home.