Follow KVARTHA on Google news Follow Us!
ad

ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്

ബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ Kerala, Shabarimala, Shabarimala Pilgrims, Pathanamthitta, Crowd, Attention to Shabarimala pilgrims, Motor Vehicle department, Driver, Rest, Safety.
വാഹനമോടിക്കുന്നത് വിശ്രമത്തിന് ശേഷം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: (www.kvartha.com 01.01.2016) ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിന് ശേഷം മാത്രം വാഹനം ഓടിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്.

മകരവിളക്ക് കാലത്ത് നടന്ന 150 ഓളം റോഡപകടങ്ങളില്‍ തൊണ്ണൂറു ശതമാനവും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതുവഴി ഉണ്ടായതാണെന്നും മിക്ക അപകടങ്ങളും ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയിലാണ് സംഭവിക്കുന്നതെന്നും വകുപ്പ് സുരക്ഷാ വിഭാഗം അറിയിച്ചു. ആളപായമുണ്ടാക്കിയായ ആറ് അപകടങ്ങളില്‍ ഏഴുപേരാണ് മരിച്ചത്. ഇതില്‍ അഞ്ച് അപകടങ്ങളും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയത് വഴി ഉണ്ടായതാണ്.


വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ വിശ്രമം ഒപ്പമുള്ള ഭക്തര്‍ ഉറപ്പാക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് സുരക്ഷാ വിഭാഗം അഭ്യര്‍ഥിച്ചു. മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വാഹനം ഓടിക്കുന്നതിനിടയില്‍ ഏതെങ്കിലും വിധത്തില്‍ ക്ഷീണം അനുഭവപ്പെട്ടാല്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് വിശ്രമിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

അതിനിടെ, ഞായറാഴ്ച രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ 18 പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഇലവുങ്കലില്‍ നിന്നും എരുമേലിക്ക് പോകുകയായിരുന്ന തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനൊന്നു പേര്‍ക്കും ഒട്ടപ്ലാംതോടിന് സമീപമുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്കുമാണ് പരുക്കേറ്റത്.

Keywords: Kerala, Shabarimala, Shabarimala Pilgrims, Pathanamthitta, Crowd, Attention to Shabarimala pilgrims, Motor Vehicle department, Driver, Rest, Safety.