Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. ബ്‌ളോക്ക് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും Thalassery, hospital, Treatment, Allegation, Police, Probe, Case, News, Crime, Politics, Kerala,
തലശേരി: (www.kvartha.co 30.01.2017) പത്തായക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. ബ്‌ളോക്ക് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും റിട്ടയേര്‍ഡ് അധ്യാപകനുമായ എം. സുകുമാരനാണ് (68) വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. സുകുമാരന്റെ ബേക്കറിയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. പത്തായക്കുന്നിലെ ബേക്കറി തുറക്കാന്‍ രാവിലെ എത്തിയപ്പോള്‍ സുകുമാരന്റെ കട പൂര്‍ണ്ണമായും തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന അക്രമികള്‍ സുകുമാരന്റെ നേരെയും തിരിയുകയായിരുന്നു.

Attack against congress leader in Kannur, Thalassery, hospital, Treatment, Allegation, Police, Probe, Case, News, Crime, Politics, Kerala.


Attack against congress leader in Kannur, Thalassery, hospital, Treatment, Allegation, Police, Probe, Case, News, Crime, Politics, Kerala

വാളുകൊണ്ടുള്ള വെട്ടില്‍ കൈയിലും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോരയില്‍ കുളിച്ച് റോഡില്‍ കിടന്ന സുകുമാരനെ അരമണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുകുമാരന്‍ ഇപ്പോള്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനു പിന്നില്‍ ആറ് പേരുണ്ടെന്നാണ് വിവരം. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി കൂടിയാണ് സുകുമാരന്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബേക്കറിയില്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചതിനെ ചൊല്ലി സുകുമാരനുമായി ചിലര്‍ തര്‍ക്കിച്ചിരുന്നു. കടയില്‍ സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കതിരൂര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ക്യാമറ തകര്‍ത്തതിനെതിരെ പരാതി നല്‍കിയതാണ് അക്രമത്തിന് കാരണമെന്നാണ് പ്രഥമിക വിവരം. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് സുകുമാരന്‍.

അതേസമയം അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു. എന്നാല്‍, ബി.ജെ.പി നേതൃത്വം ഇക്കാര്യം നിഷേധിച്ചു. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:ഗള്‍ഫിലെ ബിസിനസ് തര്‍ക്കം: ഗുണ്ടാസംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം; പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

Keywords: Attack against congress leader in Kannur, Thalassery, hospital, Treatment, Allegation, Police, Probe, Case, News, Crime, Politics, Kerala.