Follow KVARTHA on Google news Follow Us!
ad

സമാജ് വാദി പാര്‍ട്ടിയില്‍ കലാപം; അഖിലേഷ് പാര്‍ട്ടി അദ്ധ്യക്ഷന്‍; മുലായം സിംഗ് ഉപദേശകന്‍; ദേശീയ കണ്‍ വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുലായം

ലഖ്‌നൗ: (www.kvartha.com 01.01.2017) സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും കലാപം. മുഖ്യമന്ത്രിയും മുലായം സിംഗിന്റെ മകനുമായ അഖിലേഷിനെ ദേശീയ കണ്‍ വെന്‍ഷനില്‍ പാര്‍ട്ടി അദ്ധ്യക്ഷNational, Samajwadi Party, Akhilesh Yadav, Mulayam Singh

ലഖ്‌നൗ: (www.kvartha.com 01.01.2017) സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും കലാപം. മുഖ്യമന്ത്രിയും മുലായം സിംഗിന്റെ മകനുമായ അഖിലേഷിനെ ദേശീയ കണ്‍ വെന്‍ഷനില്‍ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. മുലായം സിംഗിന് ഉപദേശക പദവിയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. 5000 പേരാണ് ദേശീയ കണ്‍ വെന്‍ഷനില്‍ പങ്കെടുത്തത്.

അതേസമയം ദേശീയ കണ്‍ വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗത്തിന് മിനിട്ടുകള്‍ക്ക് മുന്‍പ് മുലായം സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദേശീയ കണ്‍ വെന്‍ഷന്‍ യോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഖിലേഷിന്റെ മാതൃസഹോദരനും മുലായം സിംഗിന്റെ ബന്ധുവുമായ രാം ഗോപാല്‍ യാദവാണ് അഖിലേഷിനെ പാര്‍ട്ടി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടി പദവികള്‍ പുനസംഘടിപ്പിക്കാനുള്ള അധികാരം അഖിലേഷ് യാദവ് പിടിച്ചടക്കി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.

അഖിലേഷിന്റെ ബന്ധുവായ ശിവപാല്‍ യാദവിനെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കം ചെയ്യാനും കണ്‍ വെന്‍ഷനില്‍ തീരുമാനമുണ്ടായി. കൂടാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ അമര്‍ സിംഗിനെ വീണ്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്.

SUMMARY: LUCKNOW: At a meeting of about 5000 Samajwadi Party leaders and workers at a big public ground in Lucknow, Uttar Pradesh chief minister Akhilesh Yadav staged a coup, with his supporters declaring him party chief. Minutes before, his father Mulayam Singh had declared the meet illegal and warned of strict action against anyone who attended.

Keywords: National, Samajwadi Party, Akhilesh Yadav, Mulayam Singh