Follow KVARTHA on Google news Follow Us!
ad

ദേശീയ യുവജന ദിനാഘോഷം: മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി

ദേശിയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി വെവ്വേറെ നടത്തുന്ന വിവിധ Kerala, Thiruvananthapuram, Programme, Youth, National youth day celebration registration started
തിരുവനന്തപുരം: (www.kvartha.com 01.01.2017) ദേശിയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി വെവ്വേറെ നടത്തുന്ന വിവിധ മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. പെയിന്റിംഗ് (വാട്ടര്‍ കളര്‍), ഡിബേറ്റ്, ക്വിസ്, പ്രസംഗം (ഇംഗ്ലീഷ് / മലയാളം) എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന കായിക യുവജന ഡയറക്ടറേറ്റും കേന്ദ്ര യുവജന കായിക മന്ത്രായലയത്തിന്റെ കിഴിലുള്ള നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. വിജയികള്‍ക്ക് ട്രോഫി, സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. കൂടാതെ മറ്റുള്ളവര്‍ക്കെല്ലാം പങ്കാളിത്ത സെര്‍ട്ടിഫിക്കറ്റും നല്‍കും. ജനുവരി 11 ന് മ്യൂസിയം ക്യാമ്പസില്‍ വെച്ചാണ് മത്സരം നടത്തുന്നത്.



താത്പര്യമുള്ളവര്‍ ജനുവരി എട്ടിന് മുമ്പായി ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, വഞ്ചിയൂര്‍ പോസ്റ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ ഇതിനോടനുബന്ധിച്ചു ജനുവരി 12 ന്  ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ പ്രസക്തിയെ കുറിച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712301206, 9567555636 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Keywords: Kerala, Thiruvananthapuram, Programme, Youth, National youth day celebration registration started