Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ പാനൂരില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാനൂരില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി വൈ എഫ് ഐ വരപ്ര യൂണിറ്റംഗം രഞ്ജിത് (28), നിള്ളങ്ങല്‍ യൂണിറ്റംഗങ്ങളായ അശ്വന്ത് (24), അതുല്‍ (24) എന്നിവര്‍ക്കാണ് Kannur, DYFI, CPM, Stabbed, Injured, Hospital, Treatment, RSS, Kerala, New Year, Panoor
കണ്ണൂര്‍: (www.kvartha.com 01.01.2017) പാനൂരില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി വൈ എഫ് ഐ വരപ്ര യൂണിറ്റംഗം രഞ്ജിത് (28), നിള്ളങ്ങല്‍ യൂണിറ്റംഗങ്ങളായ അശ്വന്ത് (24), അതുല്‍ (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചെണ്ടയാട് വരപ്രയില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.


ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ ആറംഗ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Keywords: Kannur, DYFI, CPM, Stabbed, Injured, Hospital, Treatment, RSS, Kerala, New Year, Panoor.