Follow KVARTHA on Google news Follow Us!
ad

ഭാര്യയേയും കുട്ടിയേയും തന്റെ നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ യുവാവ് പോലീസ് സ്റ്റേഷനിൽ മൗന സമരത്തിൽ; ഭാര്യയ്ക്ക് പണം വേണം

ഭാര്യയേയും കുട്ടിയേയും തന്റെ നാട്ടിലേക്ക് അയക്കാൻ ആവശ്യമായ നടപടി Alex Ermakov
ഹൈദരാബാദ്: (www.kvartha.com 01.12.2016) ഭാര്യയേയും കുട്ടിയേയും തന്റെ നാട്ടിലേക്ക് അയക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശി പോലീസ് സ്റ്റേഷനിൽ മൗന സമരത്തിൽ. അലെക്സ് എർമാകോവ് എന്ന റഷ്യൻ യുവാവാണ് അൽവാൽ പോലീസ് സ്റ്റേഷനിൽ സമരം നടത്തുന്നത്.
Hyderabad, Russia, Alwal police, Complaint, Silent Protest.

വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ അലെക്സ് എർമാകോവ് യാത്രയ്ക്കിടെ ഹൈദരാബാദുകാരി സനം ഉൽ ഹഖിനെ പരിചയപ്പെടുകയും ഒടുവിൽ ഇരുവരും സ്നേഹത്തിലാവുകയുമായിരുന്നു. സ്നേഹം മൂത്ത് 2014ൽ ബീഗം പേട്ട് റജിസ്റ്റ്രാർ ഓഫീസിൽ വെച്ച് ഇവർ വിവാഹിതരാകുകയും ചെയ്തു. മൂന്ന് മാസം അൽ അവാലിൽ ഒന്നിച്ചു താമസിക്കുകയും പിന്നീട് ഇരുവരും റഷ്യയിലേക്ക് പറക്കുകയും ചെയ്തു. ഇടയ്ക്ക് സനം ആൺകുഞ്ഞിന് ജന്മം നൽകി.


മാസങ്ങൾ കഴിഞ്ഞതിനു ശേഷം ഒരു നാൾ ഭർത്താവിനെ അറിയിക്കാതെ സനം കുട്ടിയുമായി ഹൈദരാബാദിലേക്ക് മടങ്ങി. തുടർന്ന് അലെക്സ് റഷ്യൻ പോലീസിൽ പരാതി നൽകി.

സനമും കുട്ടിയും ഹൈദരാബാദിലെ തറവാടു വീട്ടിലാണെന്ന് മനസ്സിലാക്കിയ അലെക്സ് രണ്ടു ദിവസം മുമ്പ് ഇവിടെയെത്തി. പണം നൽകിയാൽ മാത്രമേ ഇനി റഷ്യയിലേക്കുള്ളു എന്ന് സനം തറപ്പിച്ചു പറഞ്ഞതോടെ ഭാര്യയുടെ ആവശ്യത്തിൽ അലകസിന് സംശയമുളവാക്കി. ഇതോടെയാണ് ബുധനാഴ്ച അലെക്സ് അൽവാൽ പോലീസ് സ്റ്റേഷനിൽ നൽകിയത്. തുടർന്ന് അനിശ്ചിത കാല മൗന സമരം നടത്തുമെന്ന് അറിയിക്കുകയായിരുന്നു.


Summary: In a surprise manner a Russian has taken up ‘Mouna Poratam’ (silent protest) in Hyderabad demanding justice by sending his wife and his son along with him to his nation.
But wife made it clear that she will come to Russia along with her son only if he gives money. Confused with his wife’s demand, Alex lodged a complaint with the Alwal police and resorted to a silent protest from Wednesday onwards

Keywords: Hyderabad, Russia, Alwal police, Complaint, Silent Protest.