Follow KVARTHA on Google news Follow Us!
ad

പിതാവ് കെ സി എ ഭാരവാഹികളെ അസഭ്യം പറഞ്ഞു, മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടുനിന്നു; സഞ്ജു സാംസണിനെതിരെ അന്വേഷണം

മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടുനിന്ന കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. Thiruvananthapuram, Kerala, Cricket, Sports, Investigates, Sanju Samson
തിരുവനന്തപുരം: (www.kvartha.com 01.12.2016) മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടുനിന്ന കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. സഞ്ജുവിന്റെ പിതാവ് കെ സി എ ഭാരവാഹികളെ അസഭ്യം പറഞ്ഞതായുള്ള പരാതിയും അന്വേഷണത്തിന്റെ പരിധിയില്‍പെടും.
Thiruvananthapuram, Kerala, Cricket, Sports, Investigates, Sanju Samson, KCA to serve Sanju Samson show-cause notice.

രണ്ടാഴ്ച മുമ്പ് ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ സഞ്ജു അനുമതിയില്ലാതെ ടീമില്‍ നിന്നും വിട്ടുനിന്നുവെന്നായിരുന്നു ആരോപണം. അനുമതി വാങ്ങാതെ ഡ്രസ്സിംഗ് റൂമില്‍ നിന്നും പുറത്തുപോയ സഞ്ജു അര്‍ധ രാത്രിയോടെയാണ് തിരിച്ചെത്തിയതെന്നും പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് കെ സി എ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കെ സി എ പ്രസിഡന്റ് ടി സി മാത്യുവിനെയും മറ്റൊരു ഭാരവാഹിയെയും ഫോണില്‍ വിളിച്ച് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് അസഭ്യം പറഞ്ഞത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഡയറക്ടറും മുംബൈ ടീമിന്റെ പരിശീലകനുമായ ചന്ദ്രകാന്ത് പണ്ഡിറ്റ് നേരത്തെ സഞ്ജുവിനെതിരെ പരാതി നല്‍കിയിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിച്ചേക്കും.



Keywords: Thiruvananthapuram, Kerala, Cricket, Sports, Investigates, Sanju Samson, KCA to serve Sanju Samson show-cause notice.