Follow KVARTHA on Google news Follow Us!
ad

നിയമവിരുദ്ധമായി വ്യോമപാതയില്‍ ഡ്രോണ്‍ പറത്തിയാല്‍ പിഴയ്ക്ക് പുറമേ അറസ്റ്റും;ദുബൈ പോലീസ്

ഡ്രോണുകള്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി Police, Airport, Arrest, Fine, Law, Traffic, Shot, Dubai, Sharjah, Gulf
ദുബൈ: (www.kvartha.com 01.11.2016) ഡ്രോണുകള്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അനധികൃത ഡോണുകള്‍ക്കെതിരെ കര്‍ശനനടപടിയുമായി ദുബൈ പോലീസ്. വിമാനത്താവള പരിസരങ്ങളില്‍ അനധികൃത ഡോണുകള്‍ പറത്തുന്നവരെ അറസ്റ്റ് ചെയ്യാനും അവരില്‍ നിന്ന് പിഴ ഈടാക്കാനുമാണ് ദുബൈ പോലീസിന്റെ തീരുമാനം.

വിമനാനത്താവള പരിസരങ്ങളില്‍ അനധികൃത ഡോണുകള്‍ പറത്തുന്നവരെ കണ്ടെത്തുന്നതിനായി ദുബൈ പോലീസിന്റെ പ്രേത്യേകവിഭാഗം റോന്ത് ചുറ്റും . ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കുക, ലേസര്‍ രശ്!മി ഉപയോഗിച്ച് ഇവയെ തകര്‍ക്കുക തുടങ്ങിയവയാണ് ഈ സംഘം ചെയ്യുക. അടിയന്തര സാഹചര്യത്തില്‍ ഡ്രോണുകള്‍ വെടിവെച്ചിടാനും പട്രോളിംഗ് സംഘത്തിന് അധികാരം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദുബൈ വിമാനത്താവളത്തിലും ഷാര്‍ജ വിമാനത്താവളത്തിലും അനധികൃത ഡോണുകള്‍ കടന്നതിനെത്തുടര്‍ന്ന് ഒന്നരമണിക്കൂര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചത്. എട്ട് വിമാനങ്ങള്‍ വഴി തിരിച്ചുവിടേണ്ടിയും വന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഷാര്‍ജ പോലീസും ഡ്രോണുകള്‍ക്ക് വേണ്ടിയുള്ള പരിശോധന ഊര്‍ജിതമാക്കും. പിഴ ശിക്ഷ നല്‍കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അനധികൃത ഡ്രോണ്‍ പറത്തല്‍ വിമാനത്താവളങ്ങളില്‍ തുടരുകയാണ്