Follow KVARTHA on Google news Follow Us!
ad

ചൈനയ്ക്ക് തിരിച്ചടിയായി ദീപാവലി വിപണി

ദീപാവലി വിപണിയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ വിലസിയതോടെ പ്രതിസന്ധിSocial Network, Ban, Cities, shop, Celebration, Country, National,
ന്യൂഡല്‍ഹി :(www.kvartha.com 01.11.2016) ദീപാവലി വിപണിയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ വിലസിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മറ്റു രാഷ്ട്രങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കാണെന്നാണ് കണക്കൂകള്‍ സൂചിപ്പിക്കുന്നത്.

ദീപാവലി ആഘോഷഅലങ്കാര വസ്തുക്കളുടെ വിപണിയില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ വ്യാപാരം മുന്‍ കൊല്ലത്തെക്കാള്‍ 60% കുറഞ്ഞെന്ന് വ്യാപാരി സംഘടനകള്‍ പറയുന്നു. ഉത്തരേന്ത്യയിലെ പ്രമുഖ 20 നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങളിലെ കണക്കാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) സമാഹരിച്ചത്.

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം ശക്തമായിരുന്നു. പല വ്യാപാരികളും 'മെയ്ക് ഇന്‍ ഇന്ത്യ' ബോര്‍ഡ് തൂക്കുകയും ചെയ്തു. മണ്‍ചെരാതുകളും കടലാസ്, കളിമണ്ണ് തുടങ്ങിയവ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളും ഉപയോഗിക്കാനായിരുന്നു ജനത്തിന് ഇക്കുറി താല്‍പര്യം.