Follow KVARTHA on Google news Follow Us!
ad

പള്ളികള്‍ പൂട്ടിച്ചവര്‍ക്ക് ഐക്യത്തെ പറ്റി മിണ്ടാന്‍ അവകാശമില്ല: മന്ത്രി കെ ടി ജലീല്‍

ആളുകളെ കൊല്ലുകയും പള്ളികളും മദ്‌റസകളും പൂട്ടിക്കുകയും മതപണ്ഡിതന്മാരെMalappuram, Kerala, K.T Jaleel, Minister, Sunni, Muslim-League,
മലപ്പുറം: (www.kvartha.com 31.10.2016) ആളുകളെ കൊല്ലുകയും പള്ളികളും മദ്‌റസകളും പൂട്ടിക്കുകയും മതപണ്ഡിതന്മാരെ അവഹേളിക്കുകയും ചെയ്തവര്‍ക്ക് ഐക്യത്തെ പറ്റി മിണ്ടാന്‍ അവകാശമില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ .

തങ്ങളുടെ രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്ക് മതത്തേയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി മുസ്‌ലിം സമുദായത്തിലെ ഐക്യവും സമാധാനവും തകര്‍ത്തവര്‍ ഇപ്പോള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഐക്യത്തെക്കുറിച്ച് പറയാന്‍ അര്‍ഹതയുണ്ടാവണമെങ്കില്‍ ഒരു ജനതയെ ഒന്നായിക്കാണാന്‍ സാധിക്കണം. അതിന് കഴിയാതെ ഐക്യത്തെക്കുറിച്ച് പറ്റി മിണ്ടരുതെന്നും ജലീല്‍ പറഞ്ഞു.

പടിഞ്ഞാറങ്ങാടി പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍.
ഞാന്‍ വഖഫ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇത്തരത്തിലുളള ഒരുപാട് പരാതികള്‍ തന്റെ മുമ്പില്‍ വരികയുണ്ടായി. പളളികളില്‍ ജുമുഅ പോയിട്ട് നിസ്‌കാരം പോലും നടത്താനാവാത്ത അവസ്ഥയാണ്.

ഇതൊക്കെ ഉണ്ടാക്കുന്നവര്‍ ഐക്യത്തെ കുറിച്ച് പറയുന്നത് യഥാര്‍ത്ഥ ഐക്യം ആഗ്രഹിച്ചല്ല. മറ്റുമതസ്ഥരുമായി ഇടകലര്‍ന്ന് ജീവിക്കുന്നത് മതവിരുദ്ധമല്ല. അതിന് പ്രോത്സാഹനജനകമായ നിലപാട് സ്വീകരിച്ചവരാണ് സുന്നികള്‍. ബഹുമത സാമൂഹിക സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് ഒരിക്കലും നടപ്പാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Employer fires at an another state employee, Aluva, Arrest, Custody, Gun attack, hospital, Treatment, Police, Palakkad, Kerala.


Keywords: Malappuram, Kerala, K.T Jaleel, Minister, Sunni, Muslim-League, IUML, Muslim,  LDF.