Follow KVARTHA on Google news Follow Us!
ad

ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം

റോം: (www.kvartha.com 30.10.2016) മദ്ധ്യ ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പെറൂജിയയാണ്. ഇന്ത്യന്‍ സമയംWorld, Italy, Earth Quake, Richter Scale
റോം: (www.kvartha.com 30.10.2016) മദ്ധ്യ ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പെറൂജിയയാണ്. ഇന്ത്യന്‍ സമയം 12 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. അതേസമയം ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ സൂചനകള്‍ ലഭിച്ചിട്ടില്ല.

മദ്ധ്യ ഇറ്റലിയില്‍ കഴിഞ്ഞ ബുധനാഴ്ചയും ഭൂകമ്പമുണ്ടായിരുന്നു. വിസ്സോ, ഉസ്സിറ്റ, കാസ്‌റ്റെല്‍ സാന്റെന്‍ഗെലോ സുല്‍ നേര എന്നിവിടങ്ങളിലായിരുന്നു അന്ന് ഭൂകമ്പമുണ്ടായത്. അന്നും പെറൂജിയ തന്നെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

രണ്ട് മാസം മുന്‍പ് ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ മരിച്ചിരുന്നു.
World, Italy, Earth Quake, Richter Scale

SUMMARY: A strong earthquake measuring 6.6 magnitude struck central Italy on Sunday, causing the collapse of more buildings and historic churches in small cities and towns already shaken by tremors in the past week.

Keywords: World, Italy, Earth Quake, Richter Scale