Follow KVARTHA on Google news Follow Us!
ad

മുന്‍ വിശ്വസുന്ദരിയെ അപമാനിച്ചുകൊണ്ട് ട്രംപിന്റെ ട്വീറ്റ്; അലിഷിയ മക്കാഡോയുടെ ലൈംഗിക ചരിത്രം അറിയണമെങ്കില്‍ അമേരിക്കക്കാര്‍ അശ്ലീല വീഡിയോകള്‍ പരിശോധിച്ചാല്‍ മതിയെന്ന് ട്രംപ്

മുന്‍ വിശ്വസുന്ദരിയെ അപമാനിച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിNew York, Allegation, Family, Politics, Email, Website, Controversy, Election, Women, World,
ന്യൂയോര്‍ക്ക്: (www.kvartha.com 01.10.2016) മുന്‍ വിശ്വസുന്ദരിയെ അപമാനിച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍. 1996ല്‍ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട വെന്വസേല സ്വദേശിയായ അലിഷിയ മക്കാഡോയുടെ ലൈംഗിക ചരിത്രം അറിയണമെങ്കില്‍ അമേരിക്കകാര്‍ അശ്ലീല വീഡിയോകള്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

മാത്രമല്ല, മക്കാഡോയ്ക്ക് ഹിലാരി ക്ലിന്റന്റെ പ്രചാരണ സംഘം യു.എസ് പൗരത്വം ലഭിക്കാന്‍ സഹായിച്ചുവെന്നും എന്നാല്‍ അതിന് തന്റെ കൈവശം തെളിവില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
മക്കാഡോയുടെ കഴിഞ്ഞകാലം വളരെ മോശമാണെന്നും തന്റെ ആദ്യ പ്രസിഡന്റ് സംവാദത്തില്‍ അവരെ ഒരു മാലാഖയായി ഉയര്‍ത്തിയപ്പോള്‍ ഹിലാരി ഒന്നുചിന്തിക്കണമായിരുന്നു എന്നും ട്രംപ് പറയുന്നു. 

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ട്രംപിന്റെ നിലപാട് അദ്ദേഹത്തിന്റെ പ്രചാരണസംഘത്തിന് വന്‍ തലവേദനയായിരിക്കും ഉണ്ടാക്കുക. 2005ല്‍ നടന്ന ഒരു സ്പാനിഷ് റിയാലിറ്റി ഷോയില്‍ കാമറയ്ക്ക് മുന്നില്‍ ഒരു പുരുഷ മത്സരാര്‍ത്ഥിക്കൊപ്പം ശയിക്കുന്ന രീതിയില്‍ മക്കാഡോ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ട്രംപ് പരാമര്‍ശിച്ചതെന്നാണ് കരുതുന്നത്.

As America Sleeps, Donald Trump Seethes on Twitter, Hillary clinton, New York, Allegation, Family, Politics, Email, Website, Controversy, Election, Women, Worldഇതിന്റെ ചിത്രങ്ങള്‍ ഒരു പത്രത്തിന്റെ വെബ്‌സൈറ്റില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഒന്നും അതില്‍ ഉള്‍പ്പെട്ടിട്ടില്ല. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടാന്‍ കാരണം, അമിതമായി വണ്ണം വച്ച മൊക്കാഡോയെ ട്രംപ് പരസ്യമായി കളിയാക്കിയതോടെയാണ്. മക്കാഡോയുടെ ചരിത്രം പറഞ്ഞ് അവരെ അധിക്ഷേപിക്കുമ്പോള്‍ മൂന്നു പ്രാവശ്യം വിവാഹം കഴിച്ചെന്ന കാര്യം ട്രംപിനെയും വെട്ടിലാക്കുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 40 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ട്രംപിന്റെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്. ഓരോ അപവാദങ്ങള്‍ സ്വയം സൃഷ്ടിച്ച ശേഷം ഇ- മെയില്‍, കുടുംബം , രാഷ്ട്രീയ ഇടപാടുകള്‍ എന്നിവയില്‍ ഹിലാരിയെ പഴിചാരുകയാണ് ട്രംപിന്റെ പതിവ്. എന്നാല്‍ പുതിയ വിവാദം സ്ത്രീ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

Keywords: As America Sleeps, Donald Trump Seethes on Twitter, Hillary clinton, New York, Allegation, Family, Politics, Email, Website, Controversy, Election, Women, World.