Follow KVARTHA on Google news Follow Us!
ad

ഐ എസ് എല്‍ മൂന്നാം സീസണിന് ശനിയാഴ്ച തുടക്കം: ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും ഏറ്റുമുട്ടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്ബോളിന്റെ മൂന്നാം New Delhi, National, India, ISL, Football, Inauguration, Sports,
ന്യൂഡല്‍ഹി: (www.kvartha.com 01.10.2016) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്ബോളിന്റെ മൂന്നാം സീസണിന് ശനിയാഴ്ച തുടക്കം. ഗുവാഹത്തിയില്‍ ആറ് മണിയോടെ വര്‍ണപ്പകിട്ടുള്ള, താരപ്പൊലിമയുള്ള ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.

ഐ എസ് എല്‍ ചെയര്‍പേഴ്സന്‍ നിത അംബാനി 'ലെറ്റ്സ് ഫുട്ബോള്‍' എന്ന ആരവം ഉയര്‍ത്തുന്നതോടെയാണ് രണ്ട് മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. വൈകീട്ട് ഏഴിനാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും ഏറ്റുമുട്ടും.

 കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഏറ്റവും വലിയ ആത്മവിശ്വാസം സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ആരാധകക്കൂട്ടമാണ്. മഞ്ഞപ്പട എന്ന പേരില്‍ വലിയൊരു ഫാന്‍ബേസും കേരള ടീമിന് പിന്തുണയായുണ്ട്. ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഈസ്റ്റിന് ആദ്യ രണ്ട് സീസണിലും വലിയ മുന്നേറ്റം നടത്താനായിട്ടില്ല.

അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ നെടുംതൂണായി നില്‍ക്കുന്നുവെന്നതാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആത്മബലം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക തൊപ്പിയണിഞ്ഞത് ഏറെ ആശ്വാസം പകരുന്നതാണ്. ടീം ഉടമസ്ഥാവകാശം സംബന്ധിച്ച ആശങ്കകള്‍ക്കെല്ലാം വിരാമമായി.

സച്ചിനൊപ്പം തെലുങ്ക് സിനിമയിലെ താരചക്രവര്‍ത്തിമാരായ ചിരഞ്ജീവിയും നാഗാര്‍ജുനയുമെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ സ്വന്തമാക്കി ടീമിന്റെ കെട്ടുറപ്പ് ബലപ്പെടുത്തി. പ്രഥമ സീസണില്‍ റണ്ണേഴ്സപ്പായ ബ്ലാസ്റ്റേഴ്സ് രണ്ടാം സീസണില്‍ സെമി കാണാതെ പുറത്തായത് ആരാധകരെ നിരാശയിലാക്കിയിരുന്നു.

മധ്യനിരയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ നീക്കങ്ങളെല്ലാം തീരുമാനിക്കുക മാര്‍ക്വു താരം ദിദിയര്‍ സൊകോറയാകും. വലിയ പരിചയ സമ്പത്തുള്ള സൊകോറ കഴിഞ്ഞ സീസണില്‍ എഫ് സി പൂനെ സിറ്റിയുടെ താരമായിരുന്നു.

കഴിഞ്ഞ യൂറോ കപ്പില്‍ വടക്കന്‍ അയര്‍ലന്റി്നായി കളിച്ച ആരോണ്‍ ഹ്യൂസിനെയാണ് മാര്‍ക്വു താരമായി കേരളം കൊണ്ടു വന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്  വേണ്ടി വര്‍ഷങ്ങള്‍ കളിച്ച, ക്രിസ്റ്റല്‍ പാലസ്, റീഡിങ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച ഇംഗ്ലണ്ട് പരിശീലകന്‍ സ്റ്റീവ് കോപ്പലില്‍ കേരളം വലിയ പ്രതീക്ഷയാണര്‍പ്പിക്കുന്നത്.




 New Delhi, National, India, ISL, Football, Inauguration, Sports, The third season of the Indian Super League (ISL)  start on Saturday.


Keywords: New Delhi, National, India, ISL, Football, Inauguration, Sports, The third season of the Indian Super League (ISL)  start on Saturday.