Follow KVARTHA on Google news Follow Us!
ad

വാടക നല്‍കിയില്ല; നിവിന്‍ പോളി ചിത്രത്തിനെതിരെ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഉപരോധം

കോട്ടയം ജനറല്‍ ആശുപത്രി കഴിഞ്ഞ ദിവസം രണ്ടു നാടകീയമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുhospital, Cinema, Nivin Pauly, Patient, Vehicles, Kottayam, Youth Congress, Director, Entertainment
കോട്ടയം: (www.kvartha.com 29.09.2016) കോട്ടയം ജനറല്‍ ആശുപത്രി കഴിഞ്ഞ ദിവസം രണ്ടു നാടകീയമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരുഭാഗത്ത് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നടന്‍ നിവിന്‍ പോളി അഭിനയിച്ച് തകര്‍ക്കുമ്പോള്‍ മറുവശത്ത് ചിത്രത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിക്ഷേധം ആളിപടരുകയായിരുന്നു. വാഹനപാര്‍ക്കിങ്ങ് ഫീസ് മാത്രം ഈടാക്കി കോട്ടയം ജനറല്‍ ആശുപത്രി സിനിമ ഷൂട്ടിങ്ങിന് വിട്ടുകൊടുത്ത അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.


ബുധനാഴ്ച ആശുപത്രിക്കുള്ളിലും പുറത്തുമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ഉപരോധം. രോഗികളെ കിടത്തിയിരിക്കുന്ന വാര്‍ഡിന്റെ ഒരു വശത്ത് നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ അഭിനയിക്കുമ്പോള്‍ മറുവശത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ഉപരോധം നടത്തുകയായിരുന്നു.

ജനറല്‍ ആശുപത്രി പാര്‍ക്കിങ് സ്ഥലത്തിന്റെ വാടകയായി പ്രതിദിനം 5000 രൂപയാണ് ഈടാക്കിയിരുന്നത്. മൂന്നു ദിവസത്തേക്ക് 15000 രൂപ എന്നത് കുറവാണെന്നു പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

കോട്ടയം നഗരസഭാ അധ്യക്ഷ ഡോ. പി.ആര്‍.സോനയും വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും എത്തി സൂപ്രണ്ട് ഓഫിസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരുമായി ചര്‍ച്ച നടത്തി.

പാര്‍ക്കിങ്ങ് ഫീസിനൊപ്പം ഷൂട്ടിങ്ങ് നടക്കുന്ന ഓരോദിവസവും പതിനായിരം രൂപ വീതം ഈടാക്കാനും തീരുമാനിച്ചു കൊണ്ടാണ് സമരം അവസാനിച്ചത്. ആദ്യമായാണ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സിനിമാ ഷൂട്ടിങ്ങ് നടക്കുന്നത്.

നഗരത്തില്‍ വിവാഹത്തിനും പൊതുപരിപാടിയ്ക്കുമെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആശുപത്രി കോമ്പൗണ്ട് പാര്‍ക്കിങ് ഫീസ് ഈടാക്കി വിട്ടുകൊടുക്കാറുണ്ട്. ഷൂട്ടിങ്ങിനായി സിനിമാ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴും വാഹന പാര്‍ക്കിങ്ങിനായി ഈടാക്കുന്ന അയ്യായിരം രൂപ മാത്രമേ ഈടാക്കിയുള്ളു.

ആശുപത്രി കെട്ടിടം കൂടി ഉപയോഗിച്ചുള്ള ഷൂട്ടിങ്ങ് നടക്കുന്നതിനാല്‍ സംഭാവന കൂടി ഈടാക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ആവശ്യം.

മൂന്നുദിവസത്തെ ഷൂട്ടിങ്ങാണ് ആശുപത്രിയില്‍ നടക്കുന്നത്. ഓപ്പറേഷന്‍ തീയേററര്‍കൂടിയുള്ള പുരുഷന്മാരുടെ 11,12 വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ആദ്യ ദിവസം ഷൂട്ടിങ്ങ് നടന്നത്. ഷൂട്ടിങ്ങ് നടക്കുന്ന ദിവസം അയ്യായിരം രൂപ വീതം അടയ്ക്കും.

തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് 30000 രൂപ അധികമായി നല്‍കാമെന്നു സിനിമാ നിര്‍മാതാവിന്റെ പ്രതിനിധി സമ്മതിച്ചു. ഇതോടെയാണു പ്രതിഷേധം അവസാനിച്ചത്.