Follow KVARTHA on Google news Follow Us!
ad

അനുഷ്‌കയും കോഹ്ലിയും വീണ്ടും വേര്‍പിരിയലിന്റെ വക്കില്‍?

ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും Bollywood, Actress, Cricket, Report, Social Network, Twitter, Cinema, Entertainment, Sports, National,
(www.kvartha.com 29.09.2016) ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും വീണ്ടും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. വൈകാതെ ഇരുവരും പിരിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 അടുത്തകാലത്തായി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും പരസ്പരം ഷെഡ്യൂളുകള്‍ പോലും അറിയിക്കുന്നില്ലെന്നും ഇരുവരും തമ്മില്‍ കാണാന്‍ സമയം കണ്ടെത്താറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടക്കാലത്ത് പിരിഞ്ഞിരുന്ന പ്രണയ ജോഡികള്‍ വീണ്ടും ഒന്നിച്ചിരുന്നു. ഇതിനു ശേഷം ഇത് രണ്ടാം തവണയാണ് ഇരുവരും പിരിയുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അനുഷ്‌കയും കോഹ്‌ലിയും ആദ്യമായി തെറ്റിപ്പിരിഞ്ഞതായി ഔദ്യോകിക സ്ഥിരീകരണം വന്നത്. അനുഷ്‌ക
അനാവശ്യമായി നിയന്ത്രിക്കുന്ന കാമുകിയെന്ന് കോഹ്‌ലി അന്നു പറഞ്ഞിരുന്നു. അനുഷ്‌കയുടെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും അതിനുമുമ്പു തന്നെ കോഹ്‌ലി പിന്‍വാങ്ങിയിരുന്നു. 

ഏറെക്കാലത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് അന്ന് ഇരുവരുടെയും തല്ലിപ്പിരിയല്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. ഇതിനു ശേഷവും തന്നെയും അനുഷ്‌കയെയും പിന്തുടര്‍ന്ന പാപ്പരാസികളോടു പുച്ഛം എന്നാണ് കോഹ്‌ലി പറഞ്ഞിരുന്നത്.

Keywords: Virat Kohli upset about the break up rumours with Anushka Sharma!, Bollywood, Actress, Cricket, Report, Social Network, Twitter, Cinema, Entertainment, Sports, National.