Follow KVARTHA on Google news Follow Us!
ad

ഏഴുവയസുകാരിക്ക് തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്ന പാക് പിതാവിന്റെ വീഡിയോ വൈറല്‍; മോഡിയേയും ഇന്ത്യക്കാരെയും വിമര്‍ശിച്ച് പെണ്‍കുട്ടി

ഏഴുവയസുകാരിക്ക് തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്ന പാക്Islamabad, Criticism, Girl, Prime Minister, Narendra Modi, Social Network, Conference, World,
ഇസ്‌ലാമാബാദ്: (www.kvartha.com 29.09.2016) ഏഴുവയസുകാരിക്ക് തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്ന പാക് പിതാവിന്റെ വീഡിയോ വൈറലാകുന്നു. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ഇന്ത്യാക്കാരേയും പെണ്‍കുട്ടി വിമര്‍ശിക്കുന്നുമുണ്ട്.

ഏഴ് വയസുകാരിയായ തന്റെ മകള്‍ക്ക് ആധുനിക എ.കെ 47 തോക്കിന്റെ ഉപയോഗം പരിശീലിപ്പിക്കുന്ന പാക് വംശജനായ പിതാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഏഴുവയസുകാരിക്ക് ആധുനിക എ.കെ 47 തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിച്ച പിതാവിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. തോക്കിന് പകരം പേനയാണ് കുട്ടികളുടെ കയ്യില്‍ കൊടുക്കേണ്ടതെന്നാണ് ഭൂരിഭാഗത്തിന്റേയും വിമര്‍ശനം.

അതേസമയം, എ.കെ 47 പോലുള്ള മാരകായുധങ്ങള്‍ ഇത്ര സുലഭമായി പാകിസ്ഥാനില്‍ ലഭ്യമാകുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നുകഴിഞ്ഞു. കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ അനധികൃത ആയുധ വിപണികളിലൊന്നാണ് പാകിസ്ഥാന്‍.

വീഡിയോ കാണാം...



Pakistani Father Teaches 7 Year Old Daughter How to Fire AK 47, Islamabad, Criticism, Girl, Prime Minister, Narendra Modi, Social Network, Conference, World.


Keywords: Pakistani Father Teaches 7 Year Old Daughter How to Fire AK 47, Islamabad, Criticism, Girl, Prime Minister, Narendra Modi, Social Network, Conference, World.