Follow KVARTHA on Google news Follow Us!
ad

അമ്മയെ തല്ലിയതിന് അയല്‍വാസിയോടു പ്രതികാരം ചെയ്യാന്‍ വാളുമായി 3 നില കെട്ടിടത്തിലേക്ക് വലിഞ്ഞു കയറി; യുവാവ് അറസ്റ്റില്‍

അമ്മയെ തല്ലിയതിന് അയല്‍വാസിയോടു പ്രതികാരം ചെയ്യാന്‍ വാളുമായിPolice, Arrest, Flat, Student, Police, House, National,
മുംബൈ: (www.kvartha.com 29.09.2016) അമ്മയെ തല്ലിയതിന് അയല്‍വാസിയോടു പ്രതികാരം ചെയ്യാന്‍ വാളുമായി മൂന്നുനില കെട്ടിടത്തിലേക്ക് വലിഞ്ഞു കയറിയ യുവാവ് അറസ്റ്റില്‍.

 പ്രതികാരം ചെയ്യാന്‍ മൂന്നു നിലയുള്ള ഫ് ളാറ്റിന്റെ പാരപ്പറ്റിലൂടെ വലിഞ്ഞു കയറി അയല്‍വാസിയുടെ താമസസ്ഥലത്ത് എത്തിയെങ്കിലും അകത്തു കടക്കാന്‍ യുവാവിനു കഴിഞ്ഞിരുന്നില്ല. മുംബൈ ഭയന്തറിലെ പ്ലാനിറ്റേറിയ കോംപ്ലക്‌സില്‍ കഴിഞ്ഞദിവസമാണ് സംഭവം. ധോണി ഗോപാല്‍ എന്ന ഇരുപതുകാരനായ കോളജ് വിദ്യാര്‍ത്ഥിയാണ് അമ്മയെ അടിച്ചവനെ കൈകാര്യം ചെയ്യാന്‍ വാളെടുത്ത് മൂന്നുനില കെട്ടിടം കയറിയിറങ്ങിയത്.

ധോണിയുടെ മാതാവും അയല്‍വാസിയായ യുവതിയും തമ്മില്‍ കഴിഞ്ഞദിവസം വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ അയല്‍വാസിയായ യുവതി ധോണിയുടെ മാതാവിനെ മര്‍ദിക്കുകയായിരുന്നു. ഇതറിഞ്ഞ ധോണി അയല്‍ക്കാരിയോടു പ്രതികാരം ചെയ്യാന്‍ വീട്ടിലുണ്ടായിരുന്ന വാളെടുത്ത് അയല്‍വാസിയുടെ വീടിനു മുന്നിലെത്തി. എന്നാല്‍, സംഗതി പന്തിയല്ലെന്നു മനസ്സിലാക്കിയ അയല്‍വാസികള്‍ ധോണിക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. ഇതോടെ കെട്ടിടത്തിന്റെ പാരപ്പെറ്റിലൂടെ ധോണി വലിഞ്ഞുകയറുകയായിരുന്നു.

പാരപ്പെറ്റിലൂടെ മൂന്നാം നിലയിലെത്തിയെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കയറാന്‍ ധോണിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് പാരപ്പെറ്റില്‍ നിന്ന് ജനാല ചില്ലുകള്‍ അടിച്ചുടച്ച ശേഷമാണ് ധോണി നിലത്തിറങ്ങിയത്. സംഭവം വാര്‍ത്തയായതോടെ പോലീസ് എത്തി ധോണിയെ അറസ്റ്റ് ചെയ്തു. ധോണിയുടെ വീട്ടിലെ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് വാള്‍.

 Mumbai: Enraged 20-yr-old climbs up three floors with a sword to avenge insult to mother, Police, Arrest, Flat, Student, Police, House, National.

Keywords: Mumbai: Enraged 20-yr-old climbs up three floors with a sword to avenge insult to mother, Police, Arrest, Flat, Student, Police, House, National.