Follow KVARTHA on Google news Follow Us!
ad

മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യയുടെ ബി യു കെ മിസൈലെന്ന് റിപ്പോര്‍ട്ട്

മലേഷ്യന്‍ വിമാനം എം എച്ച് 17 തകര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ Flight, Shot, Probe, Malaysia, Report, investigation-report, Press meet, Dutch, World
മലേഷ്യ: (www.kvartha.com 29.09.2016)  മലേഷ്യന്‍ വിമാനം എം എച്ച് 17 തകര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ അന്വേഷണറിപ്പോര്‍ട്ടുമായി ഡച്ച് കേന്ദ്രീകൃത കുറ്റാന്വേഷണവിഭാഗം. വിമാനം തകരുന്നതിന് കാരണമായിത്തീര്‍ന്നത് റഷ്യയുടെ BUK മിസൈല്‍ ആണെന്നാണ് അന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.

ഉക്രൈനില്‍ നിന്ന് റഷ്യവിട്ട 9M38 മിസൈലാണ് അപകടമുണ്ടാക്കിയതെന്നും ഇതിനുള്ള തെളിവുകള്‍ അന്വേഷണവിഭാഗത്തിന് ലഭിച്ചുകഴിഞ്ഞതായും ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റാന്വേഷണവിഭാഗം പ്രതിനിധികള്‍ അറിയിച്ചു.

ഉക്രൈന്‍ സൈന്യമാണ് അപകടത്തിന് പിന്നിലെന്ന റഷ്യയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്‌. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ അന്വേഷണറിപ്പോര്‍ട്ട്. വിമത നിയന്ത്രണമേഖലയില്‍ നിന്നല്ല മിസൈല്‍ പുറപ്പെട്ടതെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആംസ്റ്റര്‍ഡാമില്‍നിന്ന് കോലാലംപൂരിലേക്കുള്ള യാത്രാമധ്യേ ഉക്രൈന്‍ അതിര്‍ത്തിയില്‍ വെച്ച് 2014 ജൂലൈ 17നാണ് മലേഷ്യന്‍ ന്‍ എം എച്ച് 17 വിമാനം തകരുന്നത്. സംഭവത്തില്‍ 298 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു