Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്ലാതെ സാര്‍ക്ക് സമ്മേളനം നടത്തുമെന്ന് പാകിസ്താന്‍; പറ്റില്ലെന്ന് നേപ്പാള്‍

ഇന്ത്യയ്ക്കു പിന്നാലെ മൂന്ന് രാഷട്രങ്ങള്‍ കൂടി സാര്‍ക് സമ്മേളനത്തില്‍ നിന്ന് Summit, Report, Country, Twitter, India, Pakistan, Srilanka, Nepal, Bangladesh, Afghanistan, Islamabad, World
ഇസ്ലാമാബാദ്: (www.kvartha.com 29.09.2016) ഇന്ത്യയ്ക്കു പിന്നാലെ മൂന്ന് രാഷട്രങ്ങള്‍ കൂടി സാര്‍ക് സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. ആരു പിന്മാറിയാലും സമ്മേളനം നടത്തുക തന്നെ ചെയ്യുമെന്ന ഉറച്ച തീരുമാനത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുപോകുമ്പോള്‍ എട്ടംഗങ്ങളുള്ള സാര്‍ക് സമ്മേളനത്തില്‍ നിന്നും നാല് രാജ്യങ്ങള്‍ വിട്ടുനിന്നാല്‍ അത് സമ്മേളനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടിലാണ് അധ്യക്ഷ രാഷ്ട്രമായ നേപ്പാള്‍. പാകിസ്ഥാന്‍, ശ്രീലങ്ക, മാലദ്വീപ്, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് സമ്മേളനത്തലി്# പങ്കെടുക്കുന്നത്.

സാര്‍ക് സമ്മേളനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ റേഡിയോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സമ്മേളനം ബഹിഷ്‌കരിക്കുന്ന കാര്യം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യവക്താവ് വ്യക്തമാക്കിയതായി പറയുന്നുണ്ട്.. മറിച്ച് വിദേശകാര്യ വക്താവിന്റെ ട്വീറ്റുകളിലൂടെ മാത്രമാണ് അറിഞ്ഞിട്ടുള്ളതെന്നും റേഡിയോ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നില്ലെങ്കിലും സാര്‍ക് സമ്മേളനവുമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് പാകിസ്ഥാന്‍ തീരുമാനം.

ഉറി ആക്രമണ പശ്ചാത്തലത്തിലാണ് ഇന്ത്യ സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത്. അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്‌ളാദേശും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് വിട്ടുനില്‍ക്കുന്നത്.

അധ്യക്ഷ രാജ്യം എന്ന നിലയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ചുമതല നേപ്പാളിനുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ പരിഹാരം സാധ്യമല്ലെന്നും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2016 ലെ സാര്‍ക്ക് സമ്മേളനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുമെന്നാണ് നേപ്പാള്‍ പറയുന്നത്.

 Summit, Report, Country, Twitter, India, Pakistan, Srilanka, Nepal, Bangladesh, Afghanistan, Islamabad, World

Keywords: Summit, Report, Country, Twitter, India, Pakistan, Srilanka, Nepal, Bangladesh, Afghanistan, Islamabad, World