Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു

കണ്ണൂരില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പ്രകോപിതരായKannur, bus, Student, Natives, Clash, Kozhikode, Student, Thalassery, Kerala,
കണ്ണൂര്‍: (www.kvartha.com 29.09.2016) കണ്ണൂരില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പ്രകോപിതരായ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. കണ്ണൂര്‍ താഴെ ചൊവ്വയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം.

കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഒമേഗ ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന എസ് എന്‍ കോളജ് വിദ്യാര്‍ത്ഥിനി ആതിരയാണ് മരിച്ചത്.

 തലമണ്ട കാവിനടുത്തുള്ള ഹരിയുടെ മകളാണ് മരിച്ച ആതിര. എട്ടുമാസം മുമ്പായിരുന്നു ആതിരയുടെ വിവാഹം നടന്നത്. നാലുമാസം ഗര്‍ഭിണിയാണെന്നാണ് വിവരം.

പിതാവിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് കോളജിലേക്ക് പോകുകയായിരുന്നു ആതിര. അമിത വേഗതയിലായിരുന്ന ബസ്സിന്റെ ടയര്‍ പെണ്‍കുട്ടിയുടെ തലയില്‍ കയറിയിറങ്ങുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ബസ് അടിച്ചുതകര്‍ത്തു. കണ്ണൂര്‍ തലശ്ശേരി ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു. അപകടമുണ്ടായ ഉടനെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.

 College, Athira, Kannur, bus, Student, Natives, Clash, Kozhikode, Student, Thalassery, Kerala.


Keywords: College, Athira, Kannur, bus, Student, Natives, Clash, Kozhikode, Student, Thalassery, Kerala.