Follow KVARTHA on Google news Follow Us!
ad

പാസ്‌പോര്‍ട്ടുകളെ മറന്നേക്കൂ, മൊബൈല്‍ ഫോണുകള്‍ മറക്കരുത്; വരുന്നു മൊബൈലില്‍ സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍

വിദേശത്ത് പോകാനായി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ട് മറക്കുന്നPassport, Mobile Phone, Foreign, Airport, Central Government, Minister, Office, National,

ന്യൂഡല്‍ഹി: (www.kvartha.com 28.09.2016) വിദേശത്ത് പോകാനായി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ട് മറക്കുന്ന അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആലോചിക്കാന്‍ കൂടി വയ്യ.,അല്ലേ? എന്നാല്‍ അധികം വൈകാതെ പാസ്‌പോര്‍ട്ടുകള്‍ക്കുപകരം മൊബൈല്‍ ഫോണുകള്‍ മാത്രം കൈയില്‍ കരുതേണ്ട കാലം വരുമെന്ന് പറയുന്നു കേന്ദ്രസര്‍ക്കാര്‍. അതായത് പാസ്‌പോര്‍ട്ടുകള്‍ ആ മൊബൈലില്‍ നടക്കാനാവുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളായിട്ടായിരിക്കും ലഭിക്കുക.

ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ചിപ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകള്‍ വിതരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വികെ സിങ് അറിയിച്ചു. പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം ചിപ്പുകള്‍ ഘടിപ്പിക്കുന്നതോടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഇലക്‌ട്രോണിക് രീതികളിലൂടെ പരിശോധിച്ച് ശരിയാണോയെന്ന് കണ്ടെത്താനാകും. പൂര്‍ണമായും ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളിലേക്ക് മാറുന്നതോടെ മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാനാകുന്ന പാസ്‌പോര്‍ട്ടുകള്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിന്റെ അടുത്ത ഘട്ടമായി കാണുന്നത് ഇതാണെന്നും വികെ സിങ് അറിയിച്ചു.

റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്ന വേളയിലാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനത്തിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് മന്ത്രി പ്രതികരിച്ചത്. ഇപാസ്‌പോര്‍ട്ടുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങളെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തതായും പുതിയ പാസപോര്‍ട്ടുകള്‍ അടുത്ത വര്‍ഷത്തില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വികെ സിങ് പറഞ്ഞു. പുതിയ പാസ്‌പോര്‍ട്ടുകളെല്ലാം അടുത്ത വര്‍ഷം ചിപ് ഘടിപ്പിച്ചായിരിക്കും നല്‍കുക.