Follow KVARTHA on Google news Follow Us!
ad

ബംഗളൂരുവില്‍ ഒല ടാക്‌സി കാറില്‍ യാത്ര ചെയ്ത അഭിഭാഷകയെ പൂട്ടിയിട്ട് ഡ്രൈവര്‍ പുകവലിക്കാനും മദ്യപിക്കാനും നിര്‍ബന്ധിച്ചു

ബംഗളുരുവില്‍ ഒല ടാക്‌സിയില്‍ യാത്ര ചെയ്ത അഭിഭാഷകയെ ഡ്രൈവര്‍ കാറില്‍ Bangalore, Passenger, Lawyers, Complaint, Police, Suspension, Woman, House Wife, Mother, Friends, Message, National,
ബംഗളുരു: (www.kvartha.com 29.09.2016) ബംഗളുരുവില്‍ ഒല ടാക്‌സിയില്‍ യാത്ര ചെയ്ത അഭിഭാഷകയെ ഡ്രൈവര്‍ കാറില്‍ പൂട്ടിയിട്ട ശേഷം പുകവലിക്കാനും കുടിക്കാനും നിര്‍ബന്ധിച്ചതായി പരാതി.

തിങ്കളാഴ്ച രാത്രിയോടെ നോര്‍ത്ത് ബംഗളുരു സ്വദേശിനിയായ അഭിഭാഷകയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യുവതി കാറില്‍ കയറിയതോടെ ഡ്രൈവര്‍ തെറ്റായ വഴികളിലൂടെ കൊണ്ടു പോവുകയും കാറില്‍ പൂട്ടിയിടുകയുമായിരുന്നു. ഇതിനിടെ യുവതിയോട് വീട്ടമ്മയാണോ, കുടിക്കുകയും വലിക്കുകയും ചെയ്യുമോ. രാത്രിയില്‍ കറങ്ങി നടക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ശല്യപ്പെടുത്തുകയും ചെയ്തു.

പന്തികേട് മനസിലാക്കിയ യുവതി കാറിന്റെ വിവരങ്ങളും മറ്റും കാട്ടി സുഹൃത്തിനും അമ്മയ്ക്കും സന്ദേശമയച്ചു. ഇതിനിടെ ഡ്രൈവര്‍ യുവതിയെ കാറില്‍ പൂട്ടിയിട്ട് സിഗററ്റ് വാങ്ങാനായി പുറത്തുപോയി. തിരികെ എത്തിയ ഇയാള്‍ യുവതിയെ പുകവലിക്കാന്‍ നിര്‍ബന്ധിച്ചു. നേരം വളരെ വൈകിയതിനാലും സഹായത്തിനായി അടുത്തെങ്ങും ആരുമില്ലാത്തതിനാലും ഭയന്നുപോയ യുവതി സിഗററ്റ് കൈയില്‍ വാങ്ങി.

ഒടുവില്‍ വീട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ യുവതിയോട് ഫോണ്‍ നമ്പര്‍
ചോദിച്ചു. തെറ്റായ നമ്പറും പേരുമായിരുന്നു യുവതി നല്‍കിയത്. നല്‍കിയതായി അവര്‍ പറയുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ കാര്‍ ബുക്ക് ചെയ്യാനായി വിളിച്ച നമ്പറിലേക്ക് ഡ്രൈവര്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഒല ടാക്‌സി അധികൃതര്‍ ആദ്യം തലയൂരാനാണ് ശ്രമിച്ചത്. പിന്നീട് ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കിയതായി അറിയിച്ചു.

Keywords: Bengaluru: Ola driver harasses woman, forces her to smoke, Bangalore, Passenger, Lawyers, Complaint, Police, Suspension, Woman, House Wife, Mother, Friends, Message, National.