Follow KVARTHA on Google news Follow Us!
ad

റാങ്ക് ലിസ്റ്റില്‍ നിയമനം നല്‍കുന്നില്ല; സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തില്‍ കയറി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി

റാങ്ക് ലിസ്റ്റില്‍ നിയമനം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിThiruvananthapuram, Secretariat, Suicide Attempt, Youth, Police, Kerala,
തിരുവനന്തപുരം: (www.kvartha.com 01.08.2016) റാങ്ക് ലിസ്റ്റില്‍ നിയമനം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിയാണ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

യുവാവിനു പിന്നാലെ, റാങ്ക് ലിസ്റ്റില്‍ പെട്ട മറ്റു രണ്ടു പേര്‍ സെക്രട്ടേറിയറ്റിന് എതിര്‍
വശത്തുള്ള കൂറ്റന്‍ കെട്ടിടത്തിന്റെ മുകളിലും കയറി ആത്മഹത്യാ ഭീഷണി മുഴക്കി. നിയമനം നല്‍കിയില്ലെങ്കില്‍ മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നെഴുതിയ ബാനറുകളുമായായിരുന്നു യുവാക്കളുടെ പ്രതിഷേധം.

വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം യുവാക്കളെ അനുയിപ്പിച്ച് താഴെ ഇറക്കാനുള്ള പോലീസിന്റെ ശ്രമം ഫലിച്ചില്ല.

Fire Force, Banner, Rank List, Thiruvananthapuram, Secretariat, Suicide Attempt, Youth, Police, Kerala.

Keywords: Fire Force, Banner, Rank List, Thiruvananthapuram, Secretariat, Suicide Attempt, Youth, Police, Kerala.