Follow KVARTHA on Google news Follow Us!
ad

കരച്ചില്‍ നിര്‍ത്തിയില്ല; ഒന്നരവയസുകാരിയെ രണ്ടാനമ്മ ഭിത്തിയിലിടിച്ച് കൊന്നു

ഒന്നരവയസുകാരിയെ രണ്ടാനമ്മ ഭിത്തിയിലിടിച്ച് കൊന്നു. മുംബൈയിലെ ചേംബൂPolice, Arrest, Marriage, Business, Children, Parents, National,
മുംബൈ: (www.kvartha.com 01.08.2016) ഒന്നരവയസുകാരിയെ രണ്ടാനമ്മ ഭിത്തിയിലിടിച്ച് കൊന്നു. മുംബൈയിലെ ചേംബൂരിലാണ് സംഭവം. കുട്ടി കരച്ചില്‍ നിര്‍ത്താത്തതില്‍ പ്രകോപിതയായ രണ്ടാനമ്മ കുഞ്ഞിന്റെ തല ഭിത്തിയില്‍ കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

ചേംബൂറില്‍ സ്വന്തമായി കാറ്ററിംഗ് ബിസിനസ് നടത്തുന്ന അബ്ദുള്‍ ഷെയ്ഖിന്റെ രണ്ടാം ഭാര്യ റജിയ ഷെയ്ഖാണ് (26) ആദ്യ ഭാര്യയിലുണ്ടായ കുഞ്ഞിനെ കൊന്നത്. ഷെയ്ഖിന് രണ്ടു മക്കളാണുള്ളത്. ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാന്‍ തീരുമാനിച്ച ഷെയ്ഖ് ഒരു വര്‍ഷം മുമ്പാണ് റജിയയെ വിവാഹം കഴിച്ചത്. ആദ്യഭാര്യ മക്കളെ ഷെയ്ഖിന് നല്‍കിയ ശേഷം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്.

ജോലിത്തിരക്കു കാരണം ഷെയ്ഖിന് മക്കളെ നോക്കാന്‍ സമയം കിട്ടാറില്ല. അതിനാല്‍
Mumbai: Stepmom bangs toddler's head to stop cries, kills her, Police, Arrest, Marriage, Business, Children, Chemboor, Business, Parents, National
കുട്ടികളെ നോക്കുന്നത് രണ്ടാം ഭാര്യയായ റജിയ ആണ്. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന റജിയ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട ശേഷം ബന്ധുവീടുകളില്‍ പോയിരിക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു.

ഇതിനിടെ കഴിഞ്ഞദിവസം കുഞ്ഞ് സുഖമില്ലാതിരുന്നതിനാല്‍ നിര്‍ത്താതെ കരഞ്ഞു. കുട്ടിക്ക് കളിക്കാന്‍ റജിയ കളിപ്പാട്ടങ്ങള്‍ നല്‍കിയെങ്കിലും കുഞ്ഞ് അത് വലിച്ചെറിയുകയായിരുന്നു. ഇതോടെ പ്രകോപിതയായ റജിയ നിരവധി തവണ കുഞ്ഞിന്റെ തല ഭിത്തിയിലിടിക്കുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു.

Keywords: Mumbai: Stepmom bangs toddler's head to stop cries, kills her, Police, Arrest, Marriage, Business, Children, Chemboor, Business, Parents, National.