Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നഴ്‌സുമാരെ പിരിച്ചുവിടുന്നു; 48 മലയാളി നഴ്‌സുകള്‍ക്ക് തൊഴില്‍ നഷ്ടമായി

ഒമാനില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നഴ്‌സുമാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ സര്‍Oman, Nurse, Malayalees, Saudi Arabia, Kuwait, Government-employees, Foreigners, Gulf,
ഒമാന്‍: (www.kvartha.com 01.08.2016) ഒമാനില്‍ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് നഴ്‌സുമാരെ പിരിച്ചുവിടുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാരെയാണ് ഒമാന്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത്. ഇതിന്റെ ആദ്യപടിയായി 48 മലയാളികള്‍ ഉള്‍പ്പെടെ 76പേരെ ഒമാന്‍ പിരിച്ചുവിട്ടു. തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് ഇവര്‍ക്ക് നല്‍കിയ അറിയിപ്പ്. സ്വദേശീവല്‍ക്കരണം നടപ്പാക്കാനെന്ന വിശദീകരണവും നല്‍കിയിട്ടുണ്ട്.

Oman, Nurse, Malayalees, Saudi Arabia, Kuwait, Government-employees, Foreigners, Gulfനേരത്തെ സൗദിയിലും കവൈത്തിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്
വിദേശികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ തൊഴില്‍ പ്രതിസന്ധി ഒമാനിലേക്കും വ്യാപിച്ചിരിക്കയാണ്. നിര്‍മ്മാണ മേഖലയിലെ ജീവനക്കാരെയാണ് സൗദിയിലെയും കുവൈത്തിലെയും കമ്പനികള്‍ പിരിച്ചുവിട്ടതെങ്കില്‍ ഒമാനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

Keywords: Oman, Nurse, Malayalees, Saudi Arabia, Kuwait, Government-employees, Foreigners, Gulf.