Follow KVARTHA on Google news Follow Us!
ad

16 കാരിയെ ബലാത്സംഗം ചെയ്തശേഷം തീവെച്ച് കൊന്നു; 2 പേര്‍ അറസ്റ്റില്‍

കിഴക്കന്‍ ഡെല്‍ഹിയില്‍ 16 കാരിയെ ബാലാത്സംഗത്തിനിരയാക്കിയശേഷം ശ്വാസം മുട്ടിച്ച്‌New Delhi, attack, Dead Body, Arrested, Police, Mother, Girl Friend, Molestation, hospital, Youth, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2016) കിഴക്കന്‍ ഡെല്‍ഹിയില്‍ 16 കാരിയെ ബാലാത്സംഗത്തിനിരയാക്കിയശേഷം ശ്വാസം മുട്ടിച്ച്‌കൊന്നു. പിന്നീട് ആക്രമികള്‍ മൃതശരീരം കുട്ടിയുടെ വീട്ടിനുള്ളില്‍ വെച്ച് കത്തിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന പ്രതികള്‍ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവുകള്‍ നശിപ്പിക്കാന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ മാതാവ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

പിന്നീട് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴി പ്രതികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചു. മാസങ്ങളായി പ്രതികള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി സുഹൃത്ത് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈംഗികാതിക്രമം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അയല്‍ക്കാരായ രണ്ട് യുവാക്കള്‍ തങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്നുവെന്നും ഇവര്‍ തന്നെയും പീഡിപ്പിച്ചിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

അടുത്തിടെ ബലാത്സംഗത്തിന് ശേഷം 14കാരിയെ ആസിഡ് കുടിപ്പിച്ച് കൊന്ന സംഭവം ഡെല്‍ഹിയില്‍ വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. നിരവധി തവണ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതി നടപടികള്‍ തുടങ്ങുന്നതിന് തലേ ദിവസമാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ച ശേഷം ബലമായി ആസിഡ് കുടിപ്പിച്ചത്.

ഒരു മാസത്തോളം ആശുപത്രിയില്‍ നരകയാതന അനുഭവിച്ചശേഷം ജൂലായ് 26 നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. 'എത്ര നിര്‍ഭയമാര്‍?' എന്ന തലക്കെട്ടില്‍ ഈ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിലാണ് ബലാത്സംഗം ചെയ്ത് തെളിവ് നശിപ്പിക്കാനായി കൊലപ്പെടുത്തുന്ന മറ്റൊരു മൃഗീയമായ കേസ് കൂടി ഡെല്‍ഹി നഗരത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

16-Year-Old Allegedly  Assaulted, Killed, Set On Fire In Delhi, New Delhi, Attack, Dead Body, Arrested, Police, Mother, Girl Friend, Molestation, hospital, Youth, National

Keywords: 16-Year-Old Allegedly  Assaulted, Killed, Set On Fire In Delhi, New Delhi, Attack, Dead Body, Arrested, Police, Mother, Girl Friend, Molestation, hospital, Youth, National.