Follow KVARTHA on Google news Follow Us!
ad

മായാവതിയെ വേശ്യയോട് താരതമ്യം ചെയ്ത ബി ജെ പി നേതാവ് അറസ്റ്റില്‍

ബി.എസ്.പി അധ്യക്ഷ മായാവതിയെ വേശ്യയോട് താരതമ്യം ചെയ്ത ബി ജെ പി നേതാവും എം.Patna, New Delhi, Protesters, Women, Allegation, Complaint, House, Lucknow, Police, National,
പാട്‌ന: (www.kvartha.com 29.07.2016) ബി.എസ്.പി അധ്യക്ഷ മായാവതിയെ വേശ്യയോട് താരതമ്യം ചെയ്ത ബി ജെ പി നേതാവും എം.പിയുമായ ദയാശങ്കര്‍ സിങ്ങിനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ദയാശങ്കറിനെ ബിഹാറിലെ ബക്‌സറില്‍ നിന്നുമാണ് പിടികൂടിയത്.

മായാവതിയെ മോശമായി ചിത്രീകരിച്ച ദയാശങ്കര്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ലഖ്‌നോവിലും ഡെല്‍ഹിയിലും വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതോടെ പാര്‍ട്ടി പദവിയില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ദളിത് അവഹേളനം, സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ നല്‍കിയ പരാതിയില്‍ ഹസ്രത്ഗഞ്ച് പോലീസ് കേസെടുത്തിരുന്നു. സിങ്ങിന്റെ ബാലിലയിലുള്ള വസതിയിലും ഖോരക്പൂര്‍, ലക്‌നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Suspended BJP leader who abused Mayavathi, arrested, Patna, New Delhi, Protesters, Women, Allegation, Complaint, House, Lucknow, Police, National.ഒളിവില്‍ പോയ സിങ് ഝാര്‍ഖണ്ഡിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍
ശനിയാഴ്ച പുറത്തുവന്നിരുന്നു. ദിയോഗറിലെ പ്രസിദ്ധ ശിവ ക്ഷേത്രത്തില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ പോലീസ് തെരയുന്ന എം.പി, ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡിലൂടെ സ്വതന്ത്രനായി നടക്കുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് റാബ്രി ദേവി കുറ്റപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. 'മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കുന്നു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു.

മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു' എന്നായിരുന്നു പ്രസംഗം.

Keywords: Suspended BJP leader who abused Mayavathi, arrested, Patna, New Delhi, Protesters, Women, Allegation, Complaint, House, Lucknow, Police, National.