Follow KVARTHA on Google news Follow Us!
ad

മലയാളിപ്പിള്ളേര് നെയ്യപ്പം ചുട്ടു, ഗൂഗിള്‍ കൊത്തി കടലിലിട്ടു; ആന്‍ഡ്രോയിഡില്‍ നെയ്യപ്പം വെന്തില്ല

ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് ഏര്‍പ്പെടുത്തിയ പേരിടല്‍ ചടങ്ങില്‍ നിന്നാണ് അവസാന നമിഷം നെയ്യപ്പം പുറത്തായത്. പുതിയ പതിപ്പിനു എന്‍ (N)ല്‍ തുടങ്ങുന്ന പേര് വേണമെന്നാണ് ഗൂഗിള്‍ World, Google, Mobil Phone, Name, India, Social Network, Malayalees, tech, Neyyapapm, #Neyyappam #supportMalayalis , Kerala, Nougat, Android version.
(www.kvartha.com 01.06.2016) ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന് ഏര്‍പ്പെടുത്തിയ പേരിടല്‍ ചടങ്ങില്‍ നിന്നാണ് അവസാന നമിഷം നെയ്യപ്പം പുറത്തായത്. പുതിയ പതിപ്പിനു എന്‍ (N)ല്‍ തുടങ്ങുന്ന പേര് വേണമെന്നാണ് ഗൂഗിള്‍ നിര്‍ദേശിച്ചത്. പേര് തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍  അവസരമൊരുക്കിയിരുന്നു. www.android.com/n എന്ന സൈറ്റിലാണ് പേരിടല്‍ മഹാമഹം അരങ്ങേറിയത്.

ഇന്ത്യയില്‍ നിന്നും മലയാളികളുടെ സ്വന്തം നെയ്യപ്പം ഷോര്‍ട്‌ലിസ്റ്റില്‍ ഇടം പിടിച്ചതോടെ മലയാളിപ്പിള്ളേര് നെഞ്ചും വിരിച്ച് കിണഞ്ഞു ശ്രമിച്ചുതുടങ്ങി. കൈയ്യില്‍ ആന്‍ഡ്രോയിഡിന്റെ നെയ്യപ്പം വെര്‍ഷനും പിടിച്ച് നടക്കാന്‍. എന്നാല്‍ മലയാളികളുടെ നെയ്യപ്പത്തിനെ ഗൂഗിള്‍ കൊത്തി കടലിലെറിയുന്ന കാഴ്ചയാണ് കണ്ടത്. മലയാളികളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഗൂഗിള്‍ പുതിയ വേര്‍ഷന് നെയ്യപ്പം ഒഴിവാക്കി നൗഗട്ട് എന്ന പേര് നല്‍കിയിരിക്കുന്നത്.

ഏതായാലും നെയ്യപ്പത്തിനെ കര കയറ്റാനുള്ള മലയാളികളുടെ ആവേശം കുറച്ചൊന്നുമായിരുന്നില്ല. മലയാളികളുടെ ശക്തി ഗൂഗിള്‍ തിരിച്ചറിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ #Neyyappam #supportMalayalis എന്ന ഹാഷ്ടാഗും തുടങ്ങിയിരുന്നു.

പഞ്ചസാരയും, തേനും, വറുത്ത നട്‌സും ചേര്‍ന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു മധുര പലഹാരമാണ് നൗഗട്ട്. കൂടുതല്‍ മികച്ച ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡിന്റെ 'നൗഗട്ട്' പതിപ്പ് പുറത്തിറങ്ങുന്നത്.

 World, Google, Mobil Phone, Name, India, Social Network, Malayalees, tech, Neyyapapm, #Neyyappam #supportMalayalis , Kerala, Nougat, Android version.

Keywords: World, Google, Mobil Phone, Name, India, Social Network, Malayalees, tech, Neyyapapm, #Neyyappam #supportMalayalis , Kerala, Nougat, Android version.