Follow KVARTHA on Google news Follow Us!
ad

ആഗസ്ത് ഒന്നുമുതല്‍ ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും, ഹെല്‍മറ്റ് ധരിച്ചാല്‍ സമ്മാനവും ലഭിക്കും

ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഹെല്‍മThiruvananthapuram, Tomin J Thachankary, Controversy, Minister, Winner, Inauguration, Kerala,
തിരുവനന്തപുരം: (www.kvartha.com 29.07.2016) ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ലെന്ന നിയമം തത്കാലം നടപ്പിലാക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു. മാത്രമല്ല ഹെല്‍മറ്റ് ധരിച്ച് പെട്രോള്‍ നിറയ്ക്കാന്‍ എത്തുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം പറയുന്നു.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ആഗസ്ത് ഒന്നുമുതല്‍ ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന് നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ തീരുമാനം പുന:പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു.

നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ ബോധവത്കരണത്തിന് വിധേയമാക്കും. എന്നാല്‍ തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാകുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള ശിക്ഷകളായിരിക്കും ഇവര്‍ക്ക് ലഭിക്കുക.

അതേസമയം. ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ വാങ്ങുന്നവര്‍ക്കു സമ്മാനക്കൂപ്പണുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. പെട്രോള്‍ പമ്പുകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. കൂപ്പണുകള്‍ നറുക്കെടുത്ത് ആദ്യ സമ്മാനജേതാക്കളായ മൂന്നുപേര്‍ക്ക് മൂന്നു ലീറ്റര്‍ പെട്രോള്‍ വീതവും, രണ്ടാം സ്ഥാനക്കാരായ അഞ്ചുപേര്‍ക്ക് രണ്ട് ലീറ്റര്‍ പെട്രോള്‍ വീതവും നല്‍കും. മൂന്നാം സ്ഥാനക്കാരായ അഞ്ചുപേര്‍ക്ക് ഒരു ലീറ്റര്‍ പെട്രോള്‍ വീതം സമ്മാനമായി നല്‍കും.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നടപ്പിലാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

 MVD relaxes 'no helmet no petrol' rule, to give advice to helmetless, Transport Commissioner, Advice, Thiruvananthapuram, Tomin J Thachankary, Controversy, Minister, Winner, Inauguration, Kerala.

Keywords: MVD relaxes 'no helmet no petrol' rule, to give advice to helmetless, Transport Commissioner, Advice, Thiruvananthapuram, Tomin J Thachankary, Controversy, Minister, Winner, Inauguration, Kerala.