Follow KVARTHA on Google news Follow Us!
ad

ആളുകളെ കൊല്ലുന്നവര്‍ മുസ്ലീങ്ങളാകില്ല; വീണ്ടും മഹ്ബൂബ മുഫ്തി

ശ്രീനഗര്‍: (www.kvartha.com 01.07.2016) തീവ്രവാദത്തെ ഇസ്ലാം മതവുമായി ബന്ധിപ്പിച്ച് വിവാദത്തില്‍ അകപ്പെട്ട ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്.Days, Receiving, Flak, Controversial, Remarks, Islam, Jammu and Kashmir, Chief Minister, Mehbooba Mufti, Spoke, Subject
ശ്രീനഗര്‍: (www.kvartha.com 01.07.2016) തീവ്രവാദത്തെ ഇസ്ലാം മതവുമായി ബന്ധിപ്പിച്ച് വിവാദത്തില്‍ അകപ്പെട്ട ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്.

ആളുകളെ കൊല്ലുന്നവര്‍ മുസ്ലീമാകില്ലെന്നായിരുന്നു ഇത്തവണ മഹ്ബൂബയുടെ പ്രസ്താവന. നിയമസഭയിലാണ് അവര്‍ ഈ പരാമര്‍ശം നടത്തിയത്.

ആളുകളുടെ തലയറുത്തെടുത്ത് അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ പറയുന്നവരുണ്ട്. അതാണോ ഇസ്ലാം. മുഫ്തി ചോദിച്ചു.

നിരന്തര ആക്രമണങ്ങളിലൂടെ ചിലര്‍ കശ്മീരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മുഫ്തി പറഞ്ഞു. നേരത്തേ റംസാനില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുന്നതില്‍ ഒരു മുസ്ലീമായ താന്‍ ലജ്ജിക്കുന്നുവെന്ന് മഹ്ബൂബ പറഞ്ഞത് വന്‍ വിവാദമായിരുന്നു.

ജമ്മുകശ്മീരിലെ ആദ്യ വനിത മുഖ്യമന്ത്രിയാണ് മഹ്ബൂബ മുഫ്തി. പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെ തുടര്‍ന്നാണ് മഹ്ബൂബ അധികാരത്തിലെത്തിയത്.

Days, Receiving, Flak, Controversial, Remarks, Islam, Jammu and Kashmir, Chief Minister, Mehbooba Mufti, Spoke, Subject

SUMMARY: Days after receiving flak for her controversial remarks on Islam, Jammu and Kashmir Chief Minister Mehbooba Mufti again spoke on the subject today.

Keywords: Days, Receiving, Flak, Controversial, Remarks, Islam, Jammu and Kashmir, Chief Minister, Mehbooba Mufti, Spoke, Subject