Follow KVARTHA on Google news Follow Us!
ad
Posts

നാലാം ക്ലാസ് വിദ്യാർഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

നാലാം ക്ലാസ് വിദ്യാർഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പിടിയില്‍.
മലപ്പുറം: (www.kvartha.com 01.07.2016) നാലാം ക്ലാസ് വിദ്യാർഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. കൽപകഞ്ചേരി അനന്താവൂർ തയ്യിൽ കോയ (52)ആണ് പിടിയിലായത്.

കോന്നല്ലൂർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇതേ സ്കൂളിലെ പേരക്കുട്ടിയെ എത്തിക്കുന്നതിനായി പ്രതി നേരത്തെ എത്തുകയും ക്ലാസിൽ കയറിയിരുന്ന് വിദ്യാർഥിനികളെ അടുത്തേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

sexual abuse സംഭവം കുട്ടികൾ ക്ലാസ് ടീച്ചറെ അറിയിച്ചതിനെ തുടർന്ന് പോലിസിന് വിവരം കൈമാറുകയായിരുന്നു. അറസ്റ്റിലായ അനന്താവൂർ തയ്യിൽ കോയയെ തിരൂർ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Malappuram, Police, Minor girls, Girl students, Students, school, Arrested, Remanded, Court, Police, Teachers, Tirur, Kalpakancheri.