Follow KVARTHA on Google news Follow Us!
ad

സ്വവർഗാനുരാഗികൾ മൂന്നാം ലിംഗക്കാർ അല്ലെന്ന് സുപ്രീം കോടതി

ന്യുഡൽഹി: (www.kvartha.com 01.07.2016) മൂന്നാം ലിംഗക്കാരെക്കുറച്ച് 2014ൽ പുറത്തിറക്കിയ ഉത്തരവ് മാറ്റാനാവില്ലെന്ന് സുപ്രീംകോടതി. Umbrella term, Includes, Gay men, Lesbians, Bisexuals, Cross dressers, Scope, Dealing, Present issue, Concerned, Aforesaid, Expression transgender, SC
ന്യുഡൽഹി: (www.kvartha.com 01.07.2016) മൂന്നാം ലിംഗക്കാരെക്കുറച്ച് 2014ൽ പുറത്തിറക്കിയ ഉത്തരവ് മാറ്റാനാവില്ലെന്ന് സുപ്രീംകോടതി. സ്വവർഗാനുരാഗികൾ മൂന്നാം ലിംഗക്കാർ അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ കെ സിക്രി, എൻ വി രമണ എന്നിവരടങ്ങിയ ബഞ്ചാണ് 2014ലെ നിർണായക ഉത്തരവ് പുറപ്പെടുപ്പിച്ചത്.

മൂന്നാം ലിംഗക്കാർ എന്നതിൽ വ്യക്തത വേണം എന്നാണ് അഡീഷണൽ സോളിസിറ്റ‌ർ ജനറൽ മനീന്ദ‍ർ സിംഗ് കോടതിയിൽ ആവശ്യപ്പെട്ടത്. ലെസ്ബിയൻസ്, ഗെയ്സ്, ബൈസെക്സ്വൽസ് എന്നിവർ മൂന്നാം ലിംഗക്കാരിൽ ഉൾപ്പെടുമോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സ്വവർഗാനുരാഗികൾ മൂന്നാം ലിംഗക്കാരല്ലെന്ന് കോടതി വ്യക്തമാക്കിയത്.

മൂന്നാം ലിംഗക്കാർക്ക് അവശ്യമായ പരിഗണനയും നിയമപരിരക്ഷയും നൽകണമെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാമൂഹിക അവസ്ഥയിൽ മൂന്നാം ലിംഗക്കാരെ മോശമായ തരത്തിലാണ് സമൂഹം കാണുന്നത്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സ‍ർക്കാർ നടത്തണമെന്നും കോടതി പറഞ്ഞു.

Umbrella term, Includes, Gay men, Lesbians, Bisexuals, Cross dressers, Scope, Dealing, Present issue, Concerned, Aforesaid, Expression transgender, SC
SUMMARY: Some to be known as umbrella term which includes Gay men, Lesbians, bisexuals, and cross dressers within its scope. However, while dealing with the present issue we are not concerned with this aforesaid wider meaning of the expression transgender," the SC had said.

Keywords: Umbrella term, Includes, Gay men, Lesbians, Bisexuals, Cross dressers, Scope, Dealing, Present issue, Concerned, Aforesaid, Expression transgender, SC