Follow KVARTHA on Google news Follow Us!
ad

കലാഭവന്‍ മണിയുടെ മരണം; സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കും

നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേThrissur, Ernakulam, hospital, Treatment, Police, Report, Actor, Kerala,
തൃശൂര്‍: (www.kvartha.com 29.07.2016) നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. മണി മരിച്ചിട്ട് അഞ്ചുമാസം ആകാറായിട്ടും മരണത്തിലെ ദുരൂഹത ഇതുവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യയോ കൊലപാതകമോ രാസപദാര്‍ഥം ഉള്ളില്‍ച്ചെന്നുള്ള സ്വാഭാവിക മരണമോ ആണെന്ന രീതിയിലായിരുന്നു അന്വേഷണം.

എന്നാല്‍ ഒന്നിലും ഒരു വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് കലാഭവന്‍ മണി
Kalabhavan Mani's friends to undergo lie-detector test, Thrissur, Ernakulam, Hospital, Treatment, Police, Report, Actor, Kerala
അബോധാവസ്ഥയിലായ സമയത്ത് അദ്ദേഹത്തിന്റെ പാടിയിലെ ഔട്ട് ഹൈസിലെ മദ്യസത്ക്കാരത്തില്‍ പങ്കെടുത്ത ആറു സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറയുന്നത്.

മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 290 ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകളും ശേഖരിച്ചു. ഇതില്‍ നിന്നൊന്നും മരണകാരണം കണ്ടെത്താനായില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  മാര്‍ച്ച് ആറിനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണി മരിച്ചത്.

Keywords: Kalabhavan Mani's friends to undergo lie-detector test, Thrissur, Ernakulam, Hospital, Treatment, Police, Report, Actor, Kerala.