Follow KVARTHA on Google news Follow Us!
ad

ജാര്‍ഖണ്ഡ് ബിജെപി നേതാവിന്റെ മകന്‍ പതിനൊന്നുകാരിയെ കെട്ടി

റാഞ്ചി: (www.kvartha.com 01.07.2016) ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റ് തല മറാണ്ടിയുടെ മകന്‍ മുന്ന മറാണ്ടി പതിനൊന്നുകാരിയെ വിവാഹം ചെയ്തു. ജൂണ്‍ 27ന് ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലായിരുന്നു വിവാഹം.Jharkhand, BJP chief, Tala Marandi, Son, Munna Marandi, Middle of a storm, Munna Marandi, Allegedly, Married, 11-year-old, Girl, June 27, Jharkhand, Godda region.
റാഞ്ചി: (www.kvartha.com 01.07.2016) ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റ് തല മറാണ്ടിയുടെ മകന്‍ മുന്ന മറാണ്ടി പതിനൊന്നുകാരിയെ വിവാഹം ചെയ്തു. ജൂണ്‍ 27ന് ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലായിരുന്നു വിവാഹം.

ബുധനാഴ്ചയായിരുന്നു റിസപ്ഷന്‍. മുഖ്യമന്ത്രി രഘുബര്‍ ദാസ് ചടങ്ങില്‍ സംബന്ധിക്കുമെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ അവസാന നിമിഷം മുഖ്യമന്ത്രി സന്ദര്‍ശനം റദ്ദാക്കി.

വരന്റെ പിതാവ് തല മറാണ്ടി വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. വധുവിന്റെ മാതാവായിരിക്കും പെണ്‍കുട്ടിയുടെ പ്രായത്തെ കുറിച്ച് പറയാന്‍ ഉത്തമയെന്നായിരുന്നു മറാണ്ടിയുടെ പ്രതികരണം.

അതേസമയം മുന്ന മറാണ്ടിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന ആരോപണമുയര്‍ന്നതിന്റെ മൂന്നാം നാളായിരുന്നു വിവാഹമെന്നത് ശ്രദ്ധേയമാണ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു മുന്ന ഈ പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചതെന്ന് ആരോപണമുണ്ട്.

മുന്നയുടെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ലൈംഗീക ആരോപണമുയര്‍ന്നതോടെ പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്മാറി. തുടര്‍ന്നായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തത്‌. ഗോഡ്ഡയിലായിരുന്നു വിവാഹം.


Jharkhand, BJP chief, Tala Marandi, Son, Munna Marandi, Middle of a storm, Munna Marandi, Allegedly, Married, 11-year-old, Girl, June 27, Jharkhand, Godda region.Child

SUMMARY: Jharkhand BJP chief Tala Marandi's son, Munna Marandi, is again in the middle of a storm. Munna Marandi allegedly married an 11-year-old girl on June 27 in Jharkhand's Godda region.

Keywords: Jharkhand, BJP chief, Tala Marandi, Son, Munna Marandi, Middle of a storm, Munna Marandi, Allegedly, Married, 11-year-old, Girl, June 27, Jharkhand, Godda region.