Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് കടത്ത്; ഇന്ത്യന്‍ പൗരന്റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല

മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യന്‍ പൗരന്‍ ഗുര്‍ദീപ് സിങ്ങിന്റെ വധശിക്ഷ ഇന്തോനേഷ്യNew Delhi, Execution, Visit, President, Court, Panjab, Twitter, Foreigners, World,
ന്യൂഡല്‍ഹി: (www.kvartha.com 29.07.2016) മയക്കുമരുന്ന് കടത്ത് കേസില്‍ ഇന്ത്യന്‍ പൗരന്‍ ഗുര്‍ദീപ് സിങ്ങിന്റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല. വ്യാഴാഴ്ച രാത്രിയായിരുന്നു ഗുര്‍ദീപിന്റെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 അതേസമയം, മയക്കുമരുന്നുകേസില്‍ ഗുര്‍ദീപിനൊപ്പം അറസ്റ്റിലായ മറ്റ് നാല് വിദേശികളെ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഗുര്‍ദീപിനെ ശിക്ഷക്ക് വിധേയമാക്കാത്തതെന്ന് ഇന്തോനേഷ്യ ഇതുവരെ വ്യക്തമാക്കിയില്ല. സമാനമായ കേസിലെ 10 പേരെ പിന്നീട് വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു.

അതിനിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പഞ്ചാബിലുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഗുര്‍ദീപ് സിങ്ങിനെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഗുര്‍ദീപിനെ സന്ദര്‍ശിച്ചിരുന്നുവെന്നും മോചനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ആരായുമെന്നും വ്യക്തമാക്കി. വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനായി ഇന്തോനേഷ്യന്‍ പ്രസിഡന്റിന് ദയാഹരജി നല്‍കുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

മുന്നൂറു ഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതിന് ഇന്തോനേഷ്യന്‍ കോടതി കുറ്റക്കാരനാണെന്നു വിധിച്ച 48 കാരനായ ഗുല്‍ദീപ് സിങ്ങിന് 2005ലാണ് ഇന്തോനേഷ്യ
Indonesia executes four drug convicts; Gurdip Singh not among them ,Sushma Swaraj, New Delhi, Execution, Visit, President, Court, Panjab, Twitter, Foreigners, World.
വധശിക്ഷ വിധിച്ചത്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുല്‍ദീപ് വിദേശികളായ മറ്റ് 14 പേര്‍ക്കൊപ്പമാണ് പിടിയിലായത്. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ നേരത്തെ നടപ്പാക്കി കഴിഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്തുകള്‍ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ വധശിക്ഷ താല്‍ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്ന് വര്‍ഷം മുമ്പ് തിരികെ കൊണ്ടുവരികയായിരുന്നു.


Keywords: Indonesia executes four drug convicts; Gurdip Singh not among them ,Sushma Swaraj, New Delhi, Execution, Visit, President, Court, Panjab, Twitter, Foreigners, World.