Follow KVARTHA on Google news Follow Us!
ad

അഫ്‌സല്‍ ഗുരു ഭീകരനെങ്കില്‍ ഗോഡ്‌സേയുമതെ: കനയ്യ കുമാര്‍

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാവ് Criticism, National,
ബെഗുസരൈ: (www.kvartha.com 01.07.2016) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ സ്വന്തം പട്ടണമായ ബെഗുസരൈയില്‍. ഇതാദ്യമായാണ് വിവാദ കേസിന് ശേഷം കനയ്യ കുമാര്‍ ബെഗുസരൈയിലെത്തുന്നത്. കനയ്യകുമാറിന് ഇടതുസംഘടനകള്‍ വീരോചിത വരവേല്‍പാണ് നല്‍കിയത്.

പട്ടണത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ശിക്ഷ ബചാവോ, ദേശ് ബചാവോ വിഷയമാക്കി റാലി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കാനും കനയ്യ കുമാര്‍ ഈ അവസരം പ്രയോജനപ്പെടുത്തി.

രാജ്യദ്രോഹകുറ്റം ചുമത്തി തന്നെ ജയിലിലടയ്ക്കാന്‍ കൂട്ട് നിന്ന കേന്ദ്രസര്‍ക്കാര്‍ ബെഗുസരൈയുടെ ഇമേജ് തകര്‍ക്കാനാണ് ശ്രമിച്ചതെന്ന് കനയ്യകുമാര്‍ ആരോപിച്ചു. ജയിലില്‍ അടച്ചാലും തന്റെ പോരാട്ടം അവസാനിക്കില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

രാഷ്ട്ര കവികളെയാണ് ബെഗുസരൈ ജന്മം നല്‍കുന്നതെന്നും ദേശദ്രോഹികളെ
Jawaharlal Nehru University, Student's Union President, Kanhaiya Kumar, Visited, Hometown, Begusarai, First time, JNU controversy, Visit, Kanhaiya, Hero, Welcome, Left parties, Criticism, National.
അല്ലെന്നും കനയ്യ പറഞ്ഞു. തന്റെ ശബ്ദവും ചോദ്യങ്ങളും ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനേയും കണക്കറ്റ് വിമര്‍ശിക്കാന്‍ കനയ്യ കുമാര്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി. ദേശീയത തീരുമാനിക്കുന്നത് ആര്‍.എസ്.എസ് ഓഫീസല്ലെന്നും ഭരണഘടനയാണെന്നും കനയ്യ പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനേയും മഹാത്മ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയേയും താരതമ്യം ചെയ്യാനും അദ്ദേഹം തയ്യാറായി.

അഫ്‌സല്‍ ഗുരു ഭീകരനാണെങ്കില്‍ നാഥുറാം ഗോഡ്‌സെയും ഭീകരനാണെന്ന് കനയ്യകുമാര്‍ പറഞ്ഞു.

SUMMARY: Jawaharlal Nehru University Student's Union President Kanhaiya Kumar visited his hometown Begusarai for the first time after the JNU controversy. On his first visit, Kanhaiya was given a hero's welcome by the Left parties.

Keywords: Jawaharlal Nehru University, Student's Union President, Kanhaiya Kumar, Visited, Hometown, Begusarai, First time, JNU controversy, Visit, Kanhaiya, Hero, Welcome, Left parties, Criticism, National.