Follow KVARTHA on Google news Follow Us!
ad

മൃഗശാലയില്‍ ആന വലിച്ചെറിഞ്ഞ കല്ല് തലയില്‍ വീണ് ഏഴു വയസുകാരി മരിച്ചു

മൃഗശാലയില്‍ ആന വലിച്ചെറിഞ്ഞ കല്ല് തലയില്‍ വീണ് ഏഴു വയസുകാരി മരിച്ചു. hospital, Treatment, Injured, Message, Family, attack, Criticism, World,
റാബത്ത്: (www.kvartha.com 29.07.2016) മൃഗശാലയില്‍ ആന വലിച്ചെറിഞ്ഞ കല്ല് തലയില്‍ വീണ് ഏഴു വയസുകാരി മരിച്ചു. മൊറോക്കോയിലെ റാബത്ത് മൃഗശാലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം എടുത്ത മൊബൈല്‍ ദൃശ്യങ്ങളില്‍ ആന വലിച്ചെറിഞ്ഞ കല്ല് കാണിക്കുന്നുണ്ട്.

അതേസമയം മൃഗശാല അധികൃതര്‍ കുട്ടിയുടെ മരണത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായില്ല. അന്താരാഷ്ട്ര നിലവാരമുള്ള വേലിയ്ക്കുള്ളിലാണ് ആനയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വാദം. മരിച്ച കുട്ടിയുടെ കുടുംബത്തിന് നല്‍കിയ അനുശോചനാ സന്ദേശത്തില്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണവും പ്രവചനാതീതവും അപൂര്‍വവുമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

ഫ്രഞ്ച് ഭാഷയില്‍ എഴുതിയിരിക്കുന്ന പ്രസ്താവനയില്‍ ഇത്തരം സംഭവങ്ങള്‍ യു.എസില്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ഓര്‍ലാന്റോയിലെ ഡിസ്‌നി വേള്‍ഡില്‍ ചീങ്കണിയുടെ ആക്രമണത്തില്‍ രണ്ടു വയസുകാരന്‍ മരിച്ചതും മറ്റൊരു മൃഗശാലയില്‍ മൂന്നു വയസുകരാന്‍ ഗോറില്ലയുടെ വേലിക്കെട്ടിനുള്ളില്‍ വീണ് മരിച്ച സംഭവവുമാണ് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.

Girl, 7, dies after being hit by rock thrown by elephant in Morocco zoo, Hospital, Treatment, Injured, Message, Family, attack, Criticism, World.

Keywords: Girl, 7, dies after being hit by rock thrown by elephant in Morocco zoo, Hospital, Treatment, Injured, Message, Family, attack, Criticism, World.