Follow KVARTHA on Google news Follow Us!
ad

മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്ന കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ പാന്‍മസാല വില്‍പനയെച്ചൊല്ലിയുണ്ടാMalayalees, Children, Police, Custody, Fire, Clash, Protection, National,
ന്യൂഡല്‍ഹി: (www.kvartha.com 01.07.2016)  കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ പാന്‍മസാല വില്‍പനയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ രജത്തിനെയാണ് പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റും പ്രായപൂര്‍ത്തിയാകാത്ത മക്കളും ചേര്‍ന്ന് മര്‍ദിച്ചുകൊന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട രജത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ലെങ്കിലും അസ്വഭാവിക മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം പോലീസിന്റെ അനാസ്ഥയിലും കഞ്ചാവ് വില്‍പനയ്‌ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് മലയാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പാന്‍മസാലയ്ക്ക് പുറമേ കഞ്ചാവും മദ്യവും വില്‍ക്കുന്ന കടകള്‍ക്ക് മലയാളികള്‍ തീയിടുകയും ചെയ്തു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഡെല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രശ്‌നത്തില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മലയാളി സംഘടനകള്‍ അറിയിച്ചു.

Accused in Delhi student murder to produce in court , Rajath, Malayalees, Children, Police, Custody, Fire, Clash, Protection, National.

Also Read:
പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുന്ന യുവാക്കളോട് ബേക്കല്‍ എസ് ഐക്ക് പറയാനുള്ളത് ഇതാണ്

Keywords: Accused in Delhi student murder to produce in court , Rajath, Malayalees, Children, Police, Custody, Fire, Clash, Protection, National.