Follow KVARTHA on Google news Follow Us!
ad

സിഖുകാരന്‍റെ തലക്കെട്ട് കാനഡയിൽ കൗമാരക്കാരിയുടെ ജീവൻ രക്ഷിച്ചു

ടൊറോണ്ടോ: (www.kvartha.com 01.07.2016) സിഖുകാരൻ അവ്താർ ഹോത്തിയും അദ്ദേഹത്തിന്‍റെ തലക്കെട്ടുമാണ് ഇപ്പോൾ കാനഡയിലെ സംസാരവിഷയം. കാരണം മരണത്തിലേക്ക് മുങ്ങുകയായിരുന്നു പെണകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അവ്താറും അദ്ദേഹത്തിന്‍റെ തലപ്പാവുമാണ്.TORONTO, Sikh man, Hailed, Hero, Canada, Saved, Teenage girl, Drowning, Turban, Pull, Frigid river.
ടൊറോണ്ടോ: (www.kvartha.com 01.07.2016) സിഖുകാരൻ അവ്താർ ഹോത്തിയും അദ്ദേഹത്തിന്‍റെ തലക്കെട്ടുമാണ് ഇപ്പോൾ കാനഡയിലെ സംസാരവിഷയം. കാരണം മരണത്തിലേക്ക് മുങ്ങുകയായിരുന്ന പെണകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അവ്താറും അദ്ദേഹത്തിന്‍റെ തലപ്പാവുമാണ്. ശക്തമായ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയ തലക്കെട്ട് അഴിച്ച് രക്ഷിക്കുകയായിരുന്നു അവ്താർ.

വടക്കൻ തോംപ്സൺ നദിക്ക് അരികിൽ കൃഷിക്കാരനാണ് 65കാരനായ അവ്താർ. മകനോടൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യവേ നദിയിൽ നിന്ന് കരച്ചിൽ കേട്ടു. ഓടി നദിക്കരയിൽ എത്തിയപ്പോൾ ഒരു പെൺകുട്ടി ചുഴിയിൽപ്പെട്ട് മുങ്ങുന്ന കാഴ്ചയാണ് കണ്ടത്.

തടിക്കഷ്ണംകൊണ്ട് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ തന്‍റെ തലപ്പാവ് അഴിച്ച് പെൺകുട്ടിക്ക് നേരെ എറിയുകയായിരുന്നു അവ്താർ. ഇതിൽപിടിച്ച് പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുകയറി.

ജീവൻ രക്ഷിച്ച പെൺകുട്ടിയെ  അവ്താർ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. എന്തായാലും കാനഡയിൽ ഇപ്പോൾ സർദാറും തലപ്പാവുമാണ് താരങ്ങൾ.

TORONTO, Sikh man, Hailed, Hero, Canada, Saved, Teenage girl, Drowning, Turban, Pull, Frigid river.

SUMMARY: TORONTO: A Sikh man is being hailed as a hero in Canada after he saved a teenage girl from drowning by using his turban to pull her out of a frigid river.

Keywords: TORONTO, Sikh man, Hailed, Hero, Canada, Saved, Teenage girl, Drowning, Turban, Pull, Frigid river.