Follow KVARTHA on Google news Follow Us!
ad

അമലാ പോളിനെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്

തെന്നിന്ത്യന്‍ താരം അമല പോള്‍ സംവിധായകന്‍ വിജയ് യുമായുള്ള ബന്ധം വേര്‍പെടുത്തുന്നുActress, Director, Family, Criticism, Father, Media, Friends, Controversy, Cinema, Entertainment,
(www.kvartha.com 29.07.2016) തെന്നിന്ത്യന്‍ താരം അമല പോള്‍ സംവിധായകന്‍ വിജയ് യുമായുള്ള ബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തയാണ് ഇന്ന് സിനിമാ ലോകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നടിയുടെ അടങ്ങാത്ത സിനിമാ മോഹമാണ് വിവാഹബന്ധം തകര്‍ത്തതെന്ന് കഴിഞ്ഞ ദിവസം വിജയ് യുടെ പിതാവ് പ്രതികരിച്ചിരുന്നു.

അമല അനുസരണയില്ലാത്തവളാണെന്നും വീട്ടുകാരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കാത്തവളാണെന്നുമുള്ള വിമര്‍ശനമാണ് വിജയ് യുടെ പിതാവ് അമലയ്‌ക്കെതിരെ ഉയര്‍ത്തിയത്.

എന്നാല്‍ ഇപ്പോള്‍ അമലയെ പിന്തുണയ്ക്കുന്ന വെളിപ്പെടുത്തലുമായി ഇരുവരുടെയും കുടുംബ സുഹൃത്ത് രംഗത്തെത്തിയിരിക്കയാണ്. അമലാപോള്‍ - വിജയ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത് വിജയ് യുടെ വീട്ടുകാരാണെന്നാണ് ഇരുവരുടെയും അടുത്ത കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മാധ്യങ്ങളില്‍ വന്ന വാര്‍ത്ത പോലെ അമലയ്ക്കും വിജയിനും ഇടയില്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കുന്നു.

വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് വിജയുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അമലയും വിജയും ഒരുമിച്ച് ചേര്‍ന്ന് കൊമേഷ്യല്‍ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് കമ്മിറ്റ് ചെയ്ത മൂന്നു സിനിമകള്‍ അമലയ്ക്ക് ചെയ്തുതീര്‍ക്കാന്‍ ഉണ്ടായിരുന്നു. വിജയ്‌യുടെ പൂര്‍ണ്ണ സമ്മതത്തോടും പിന്തുണയോടും കൂടിയാണ് ഈ സിനിമകള്‍ അമല പൂര്‍ത്തിയാക്കിയത്.

ഇതിനിടെ സിനിമ അഭിനയവുമായി ബന്ധപ്പെട്ടും അല്ലാതെയും വിജയ്‌യുടെ വീട്ടുകാരില്‍
Actress, Director, Family, Criticism, Father, Media, Friends, Controversy, Cinema, Entertainment
നിന്നും അമലയ്ക്ക് കടുത്ത മാനസീക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ലഭിക്കേണ്ട യാതൊരു വിധ പരിഗണയും നല്‍കാതെയാണ് അമലയെ വിജയ്‌യുടെ വീട്ടുകാര്‍ മാനസികമായി വേദനിപ്പിച്ചു കൊണ്ടിരുന്നത്. ആ വീട്ടില്‍ അമലയുടെ താല്പര്യങ്ങള്‍ക്ക് യാതൊരു വിധ പരിഗണനയും നല്‍കിയിരുന്നില്ല. ഇത് വിജയ്ക്കും അറിവുള്ള കാര്യമാണ്.

അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയുടെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു. അതിനിടയില്‍ ചില സൂപ്പര്‍ സ്റ്റാറുകളുടെ പേരില്‍ ചില മാധ്യമങ്ങളില്‍ അമലയ്‌ക്കെതിരെ വന്ന മോശം പരാമര്‍ശം വിജയ് പൂര്‍ണമായും തള്ളിക്കളയുകയാണുണ്ടായത്. ഈ വിവാദങ്ങള്‍ ഇരുവരുടെയും ദാമ്പത്യത്തെ ബാധിച്ചിരുന്നുമില്ല.

ഒരു ഭാര്യ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമല അര്‍ഹിക്കുന്ന എല്ലാ പരിഗണനയും വിജയ് നല്‍കിയിട്ടുണ്ട്. സിനിമ സെറ്റുകളില്‍ കൂടെ വരാറുള്ള വിജയ് തന്നെയാണ് അവസാനം അഭിനയിച്ച തമിഴ് സിനിമയുടെ ഡബ്ബിംഗിന് അമലയെ സഹായിച്ചത്. ഇരുവര്‍ക്കും ഇടയില്‍ യാതൊരു വിധ ദാമ്പത്യ പ്രശ്‌നവും ഉണ്ടായിരുന്നില്ല. കുടുംബ വഴക്കാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്.

ഒടുവില്‍ വിജയ്‌യുടെ വീട്ടുകാരില്‍ നിന്നുള്ള മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് വിവാഹമോചനം എന്ന ചിന്തയില്‍ ഇരുവരും എത്തിയത്. ഏകപക്ഷീയമായ ഒരു തീരുമാനമല്ല വിവാഹമോചനത്തിന്ന് പിന്നില്‍. ഏറെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അമലയും വിജയും ഒരുമിച്ച് ചേര്‍ന്നാണ് മ്യൂച്വല്‍ ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഇരുവരുടെയും കുടുംബത്തെ അടുത്തറിയാവുന്ന സുഹൃത്ത് വെളിപ്പെടുത്തി.

Keywords: Actress, Director, Family, Criticism, Father, Media, Friends, Controversy, Cinema, Entertainment.