Follow KVARTHA on Google news Follow Us!
ad

പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 9 മരണം

പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒമ്പതു പേര്‍ മരിച്ചു. നിരവധി hospital, Treatment, Injured, Police, Case, Investigates, Protection, National,
പൂനെ: (www.kvartha.com 29.07.2016) പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒമ്പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നഗരത്തിലെ ബാലേവാഡി പ്രദേശത്തെ പതിനാലാം നിലയുടെ സ്ലാബ് ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്.

പതിമൂന്നു ജോലിക്കാരാണ് അപകടസമയത്ത് പതിനാലാം നിലയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍തന്ന സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എട്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

അപകടത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നുവെന്ന് ബോധ്യപ്പെടാന്‍ പരിശോധന ഉറപ്പാക്കുമെന്നും പൂനെ മേയര്‍ പ്രശാന്ത് ജഗതാപ് പറഞ്ഞു. അപകടസമയത്ത് തൊഴിലാളികള്‍ സുരക്ഷാ ജീനികള്‍ ധരിച്ചിരുന്നോ എന്നും വ്യക്തമല്ല.

സംഭവത്തില്‍ പോലീസ് കെട്ടിടം കരാറുകാരനെതിരെയും ഉടമസ്ഥനെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

9 killed, several injured after under-construction building collapses in Pune, Hospital, Mayor Prashant Jagtap,Treatment, Injured, Police, Case, Investigates, Protection, National

Keywords: 9 killed, several injured after under-construction building collapses in Pune, Hospital, Mayor Prashant Jagtap,Treatment, Injured, Police, Case, Investigates, Protection, National.