Follow KVARTHA on Google news Follow Us!
ad

സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടി; ആസ്തി 92.37 കോടി

Thiruvananthapuram, Kerala, LDF, CPM, Assembly Election, Election, Election-2016,
തിരുവനന്തപുരം: (www.kvartha.com 01.05.2016) കേരള നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ കുട്ടനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായ തോമസ് ചാണ്ടി. 92.37 കോടി രൂപയാണ് തോമസ് ചാണ്ടിയുടെ ആസ്തി. ബാങ്ക് ലോണോ മറ്റ് കടബാധ്യതകളോ അദ്ദേഹത്തിന്റെയോ ഭാര്യയുടെയോ പേരിലില്ല.

പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ് പുഷ്പകുമാരിയുടെ മുന്‍പാകെയാണ് തോമസ് ചാണ്ടി സ്വത്ത് വിവരം സമര്‍പ്പിച്ചത്. വിവിധ ബാങ്കുകളിലായി തോമസ് ചാണ്ടിക്ക് 11,08,932 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ 16,24,50,551 രൂപയുടെ നിക്ഷേപമുണ്ട്. തോമസ് ചാണ്ടിയുടെയും ഭാര്യയുടെയും പേരില്‍ യഥാക്രമം 38,45,000, 22,25,011 വീതം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. .

മറ്റ് കുടുംബാംഗങ്ങളുടെ പേരില്‍ 14,92,044 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. 1,45,20,000 രൂപ മൂല്യമുള്ള ആഡംബര കാറുകളും രണ്ട് ഹൗസ് ബോട്ടുകളും മൂന്ന് മോട്ടോര്‍ ബോട്ടുകളും തോമസ് ചാണ്ടിക്കുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ 5,60, 000 രൂപ മൂല്യമുള്ള ഒരു മോട്ടോര്‍ ബോട്ടുമുണ്ട്.

Keywords; Thiruvananthapuram, Kerala, LDF, CPM, Assembly Election, Election, Election-2016.