Follow KVARTHA on Google news Follow Us!
ad
Posts

ദഹിക്കുമോ? (കവിത)

നിശ്ചലം ഒരാള്‍ മരണമൊഴികള്‍ ഉഴറും ചുറ്റും കണ്ണീരിന്റെ നനവ് പിഞ്ചിളം Poem, A Bendichal, Life, Poem by A Bendichal, Religion.
എ ബെണ്ടിച്ചാല്‍

(www.kvartha.com 01.05.2016)
മതവേലി
വിശ്വാസവേലി
വേലിക്കകം
കണ്ണിന്റെ
കൃഷ്ണ മണിയാം
ചെടി.

ചെടിതന്‍ ഇല
വളര്‍ത്താടിന്‍ വിശപ്പാറ്റിയാലും
ഔഷധവീര്യ-
മുള്ള ക്ഷീരം
വിശ്വാസികള്‍ക്കു-
ദഹിക്കുമോ?

ദഹനക്കേടിന്‍
വിഭവങ്ങള്‍
തീന്‍ മേശകളില്‍
നിരത്തി
വിരുന്നുകാരെ
സല്‍ക്കരിക്കല്‍
ആര്‍ക്കും ഭൂഷണമല്ല



Keywords: Poem, A Bendichal, Life, Poem by A Bendichal, Religion.