Follow KVARTHA on Google news Follow Us!
ad

ദുല്‍ഖര്‍ ചിത്രം ചാര്‍ലി ജപ്പാനിലേക്ക്

നൂറാം ദിനം ആഘോഷിച്ചതിന് പിന്നലെ ദുല്‍ഖര്‍ ചിത്രം ചാര്‍ലി ജപ്പാനിലേക്ക്.Kochi, Dulkar Salman, Cinema, Malayalam, Entertainment, Kerala, Japan, Tokyo, film, Film Fest, International Film Festival,
കൊച്ചി: (www.kvartha.com 01.05.2016) നൂറാം ദിനം ആഘോഷിച്ചതിന് പിന്നലെ ദുല്‍ഖര്‍ ചിത്രം ചാര്‍ലി ജപ്പാനിലേക്ക്. ടോക്കിയോയിലെ ഷിനഗാവയിലെ കിനേക ഒമാരി എന്ന തീയറ്ററിലാണ് ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുടെ പ്രദര്‍ശനം. മെയ് 15നും 29നുമാണ് ചാര്‍ലിയുടെ പ്രദര്‍ശനം.

ഇന്ത്യന്‍ സിനിമാ വിതരണ കമ്പനിയായ സെല്ലുലോയ്ഡ് ജപ്പാനും ജാപ്പനീസ് കമ്പനിയായ ഡോസോയും സംയുക്തമായാണ് ചിത്രം ജപ്പാനില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജാപ്പനീസ് ഭാഷയില്‍ തയ്യാറാക്കിയ വെബ്‌സൈറ്റും നിലവില്‍ വന്നിട്ടുണ്ട്.

 അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേയ്ക്ക് അവകാശം വിറ്റതിന് പിന്നാലെയാണ് ചിത്രം ജപ്പാനിലേക്ക് പ്രദര്‍ശനത്തിന് എത്തുന്നത്.

Keywords: Kochi, Dulkar Salman, Cinema, Malayalam, Entertainment, Kerala, Japan, Tokyo, film, Film Fest, International Film Festival.