Follow KVARTHA on Google news Follow Us!
ad

ഏജീസിനെ തകര്‍ത്ത് എസ് ബി ടി ഫൈനലില്‍

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു
മൂവാറ്റുപുഴ: (www.kvartha.com 01.05.2016) കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഏജീസ് തിരുവനന്തപുരത്തെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ എസ് ബി ടി ഫൈനലില്‍. മത്സരത്തിന്റെ 22 ാം മിനിറ്റില്‍ എസ് ബി ടിയുടെ ക്യാപ്ടന്‍ ഷിബിന്‍ലാലാണ് ഏജീസിനെതിരായ ആദ്യ ഗോള്‍ നേടിയത്.

78 ാം മിനിറ്റില്‍ എസ്.ബി.ടിയുടെ ഷൈജുമോന്‍ ഏജീസിനെതിരെ ഗോള്‍ നേടിയെങ്കിലും അവിടേയും ഓഫ്‌സൈഡ് വിളിച്ചു. ഇരുടീമുകള്‍ക്കും നിരവധി കോര്‍ണര്‍ കിക്കുകളും ത്രോയും ലഭിച്ചെങ്കിലും വല കുലുക്കാന്‍ ആയില്ല. 59 ാം മിനിറ്റില്‍ എസ്.ബി.ടി.ക്ക് അനുകൂലമായ പെനാല്‍റ്റി ബോക്‌സിന് തൊട്ടരികിലായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കെ.വി. ഷമില്‍ പന്ത് ഗോള്‍ മുഖത്തിന് പുറത്തേക്ക് പായ്ക്കുകയായിരുന്നു.

പരുക്കന്‍ കളി പുറത്തെടുത്തത്തിന് ഇരു ടീമുകളുടേയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. എസ് ബി ടിയുടെ അഞ്ചും ഏജീസിന്റെ രണ്ടും താരങ്ങള്‍ മഞ്ഞക്കാര്‍ഡും കണ്ടു. ഞായറാഴ്ച വൈകിട്ട് 7.30ന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ എസ്.ബി.ടി. തിരുവനന്തപുരവും സെന്‍ട്രല്‍ എക്‌സൈസ് കൊച്ചിയും ഏറ്റുമുട്ടും.



Keywords:Muvattupuzha, Kerala, Football, Sports, Kerala Premier League football championship, SBT, Final.