Follow KVARTHA on Google news Follow Us!
ad

നിലമ്പൂര്‍ കരുളായി ഫോറസ്റ്റ് സ്റ്റേഷന്‍ തീയിട്ടു

നിലമ്പൂര്‍ കരുളായി കാഞ്ഞിരംകടവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ അജ്ഞാത സംഘം തീയിട്ടുMalappuram, Kerala, Maoists, Fire,
മലപ്പുറം: (www.kvartha.com 01.05.2016) നിലമ്പൂര്‍ കരുളായി കാഞ്ഞിരംകടവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ അജ്ഞാത സംഘം തീയിട്ടു. അഞ്ചംഗ സംഘമാണ് ഫോറസ്റ്റ് ഓഫീസിലെത്തി വാച്ചറെ ഭീഷണിപ്പെടുത്തിയ ശേഷം ഓഫിസിന് തീയിട്ടത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

ആര്‍ക്കും പരുക്കില്ലെന്നാണ് നിഗമനം. അക്രമണ സംഘം ആരെന്ന് വ്യക്തമല്ല. മാവോവാദികളാണെന്ന് സംശയമുണ്ട്. പ്രദേശത്ത്് നിരവധി തവണ മാവാവോദികള്‍ വന്നിട്ടുണ്ട്. ഫോറസ്റ്റ് ജീവനക്കാരെ ഇതിനു മുമ്പ് പിടിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസിന് നിരന്തരം ഭീഷണിയും ഉയര്‍ത്താറുണ്ട്.

Keywords: Malappuram, Kerala, Maoists, Fire, Nilambur, Karulai, Forrest, Forrest Station.