Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് 2,60,19,284 വോട്ടര്‍മാര്‍; ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 2,60,19,284 വോട്ടര്‍മാര്‍. 1,35,08,693 സ്ത്രീ വോട്ടര്‍മാരും 1,25,10,589 Thiruvananthapuram, Kerala, Voters, Assembly Election, Election, Election-2016, Assembly, Malappuram,
തിരുവനന്തപുരം: (www.kvartha.com 01.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 2,60,19,284 വോട്ടര്‍മാര്‍. 1,35,08,693 സ്ത്രീ വോട്ടര്‍മാരും 1,25,10,589 പുരുഷ വോട്ടര്‍മാരുമുണ്ട്. ഇതില്‍ 23,289 പേര്‍ പ്രവാസി വോട്ടര്‍മാരാണ്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്, 30.33 ലക്ഷം. കുറവ് വയനാട്ടില്‍, 5.59 ലക്ഷം.

ജനുവരി 14 നു പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം 2,56,27,620 വോട്ടര്‍മാരാണുണ്ടായിരുന്നത്. 3,91,664 പേര്‍ അതിനുശേഷം പട്ടികയില്‍ പേരു ചേര്‍ത്തവരാണ്.

വോട്ടര്‍മാരുടെ എണ്ണം ജില്ല തിരിച്ച്; ബ്രാക്കറ്റില്‍ സ്ത്രീകള്‍-പുരുഷന്‍മാര്‍ എന്ന ക്രമത്തില്‍.
കാസര്‍കോട്‌- 9,90,513 (509780- 480733), കണ്ണൂര്‍- 1941614 (1035891-905723), വയനാട്‌- 595681 (303680-292001), കോഴിക്കോട്‌- 2359731 (1224324-1135407), മലപ്പുറം- 3033864 (1543041-1490823), പാലക്കാട്‌- 2186112 (1125512-1060600), തൃശൂര്‍- 2487686 (1303455-1184230), എറണാകുളം- 2471518 (1262202-1209315), ഇടുക്കി- 886133 (449071-437062), കോട്ടയം- 1554714 (795034- 759680) ആലപ്പുഴ- 1693155 (889742- 803413), പത്തനംതിട്ട- 1025172 (543163-482009), കൊല്ലം- 2093407 (1100160-993247), തിരുവനന്തപുരം- 2699984 (1423638-1276346).

Keywords:Thiruvananthapuram, Kerala, Voters, Assembly Election, Election, Election-2016, Assembly, Malappuram.