Follow KVARTHA on Google news Follow Us!
ad

വിമാനയാത്രയ്ക്കിടെ കുഞ്ഞ് പിറന്നു; അതേ വിമാനത്തിന്റെ പേരിട്ടു, സോ ജെറ്റ് സ്റ്റാര്‍

വിമാനയാത്രയ്ക്കിടെ ജനിച്ച കുഞ്ഞിന് അതേ വിമാനത്തിന്റെ പേരിട്ടു. സിംഗപ്പൂരില്‍ നിന്നും hospital, Treatment, Facebook, Mother, Asia, Flight, World,
യാന്‍ഗോണ്‍: (www.kvartha.com 29.04.2016) വിമാനയാത്രയ്ക്കിടെ ജനിച്ച കുഞ്ഞിന് അതേ വിമാനത്തിന്റെ പേരിട്ടു. സിംഗപ്പൂരില്‍ നിന്നും യാന്‍ഗോണിലേക്കുള്ള യാത്രക്കിടെ ജനിച്ച ആണ്‍കുഞ്ഞിനാണ് മാതാവ് നന്ദി സൂചകമായി അതേ വിമാനത്തിന്റെ പേര് തന്നെ ഇട്ടത്. മ്യാന്‍മാര്‍ സ്വദേശിയാണ് വിമാനത്തിനുള്ളില്‍ പ്രസവിച്ച കുഞ്ഞിന് എയര്‍ ലൈന്‍സ് വിമാനത്തിന്റെ പേരായ സോ ജെറ്റ് സ്റ്റാര്‍ എന്നിട്ടത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് ജെറ്റ് സ്റ്റാര്‍ ഏഷ്യ ഫ്‌ളൈറ്റ് 3കെ583ല്‍ കുഞ്ഞ് സോ ജെറ്റ് സ്റ്റാര്‍ പിറന്നത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രികരായ മൂന്നു ഡോക്ടര്‍മാരുമാണ് വിമാനം നിലത്തിറക്കാറായപ്പോള്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായത്തിനെത്തിയത്.

തങ്ങളുടെ വിമാനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ യാത്രികന്റെ വാര്‍ത്ത ഈ ആഴ്ചയാണ് എയര്‍ലൈന്‍സ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. സോ ജെറ്റ് സ്റ്റാര്‍ എന്ന ആണ്‍കുഞ്ഞ് 3കെ583ല്‍ വച്ച് ഒരു സംഘം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങളൊന്നും കൂടാതെ ജനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു എന്നായിരുന്നു പോസ്റ്റ്.

വിമാനത്തിലുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളിലും പ്രവര്‍ത്തനക്ഷമരാകാനുള്ള പരിശീലനം തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും എയര്‍ലൈന്‍സിന്റെ എറ്റവും പ്രായം കുറഞ്ഞ യാത്രികന്റെ സുരക്ഷയ്ക്കായി ഡോക്ടര്‍മാര്‍ക്ക് ജീവനക്കാര്‍ നല്‍കിയ പിന്തുണയില്‍ അഭിമാനിക്കുന്നുവെന്നും എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. യാന്‍ഗണിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 6.7 ഗ്രാം ഭാരമുള്ള കുഞ്ഞിന് SGD1,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുമെന്നും വക്താവ് അറിയിച്ചു.

Also Read:
ചട്ടഞ്ചാലില്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍


 Woman gives birth mid-flight, names newborn baby after airline, Hospital, Treatment, Facebook, Mother, Asia, Flight, Doctor, Gifts, World,


Keywords: Woman gives birth mid-flight, names newborn baby after airline, Hospital, Treatment, Facebook, Mother, Asia, Flight, Doctor, Gifts, World.