Follow KVARTHA on Google news Follow Us!
ad

ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് വെസ്റ്റന്‍ഡീസ് ഫൈനലില്‍

ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ടി20 ലോകകപ്പില്‍ വെസ്റ്റന്‍ഡീസ് ഫൈനലില്‍. 194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ടു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. 50 പന്തില്‍നിന്ന് 82 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമണ്‍സിന്റെയും ജോണ്‍സണ്‍ ചാള്‍സി (52) ന്റെയും മിന്നുന്ന പ്രകടനമാണ് വിന്‍ഡീസിന്റെ വിജയതീരത്തെത്തിച്ചത്. സിമണ്‍സും ചാള്‍സും ഓരോതവണ പുറത്തായെങ്കിലും പന്ത് നോബോളാണെന്നു കണ്ടെതിനെ തുടര്‍ന്ന് തിരിച്ചുവിളിക്കുകയായിരുന്നു. Mumbai, India, West Indies, Twenty-20, Cricket, Sports,
മുംബൈ: (www.kvartha.com 01.04.2016) ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ടി20 ലോകകപ്പില്‍ വെസ്റ്റന്‍ഡീസ് ഫൈനലില്‍. 194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ടു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. 50 പന്തില്‍നിന്ന് 82 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമണ്‍സിന്റെയും ജോണ്‍സണ്‍ ചാള്‍സി (52) ന്റെയും മിന്നുന്ന പ്രകടനമാണ് വിന്‍ഡീസിന്റെ വിജയതീരത്തെത്തിച്ചത്.

സിമണ്‍സും ചാള്‍സും ഓരോതവണ പുറത്തായെങ്കിലും പന്ത് നോബോളാണെന്നു കണ്ടെതിനെ തുടര്‍ന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ആന്ദ്ര റസല്‍ 20 പന്തില്‍നിന്നു 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടോസ് നേടിയ വെസ്റ്റന്‍ഡീസ് ആദ്യം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. റണ്ണൊഴുകുന്ന വാങ്കഡെ പിച്ചില്‍ 193 റണ്‍സാണ് ഇന്ത്യ നേടിയത്. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കോഹ്്‌ലി മുന്നില്‍നിന്നു നയിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ റണ്‍ നേട്ടം.

കോഹ്്‌ലി 47 പന്തില്‍നിന്നു 11 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 89 റണ്‍സ് നേടി. മെല്ലെത്തുടങ്ങിയ രോഹിത് ശര്‍മയും ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും ടോപ് ഗിയറിലേക്കു മാറിയപ്പോള്‍ പവര്‍പ്ലേ ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് അടിച്ചുകൂട്ടി. സ്‌കോര്‍ 62ല്‍ നില്‍ക്കെ രോഹിത് പുറത്തായെങ്കിലും (31 പന്തില്‍ 43) വിരാട് കോഹ്്‌ലി എത്തിയതോടെ ഇന്ത്യ വീണ്്ടും വിന്‍ഡീസ് ബൗളിംഗിനുമേല്‍ ആധിപത്യം നേടി.

ഡബിളുകളും ഇടയ്ക്ക് ബൗണ്ടറികളുമായി മുന്നേറിയ സംഘം രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെ (35 പന്തില്‍ 40) സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് കോഹ്്‌ലിക്കൊപ്പമെത്തിയ നായകന്‍ ധോണിയും കോഹ്്‌ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തി. അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും ഇവര്‍ക്കു പകരം ടീമിലെത്തി. ഞായറാഴ്ച ഇംഗ്ലണ്ടുമായിട്ടാണ് വെസ്റ്റന്‍ഡീസിന്റെ കലാശപ്പോരാട്ടം.

Keywords: Mumbai, India, West Indies, Twenty-20, Cricket, Sports.